HOME » NEWS » Kerala » FOURTH SEMESTER PG STUDENTS IN KERALA UNIVERSITY WANTED TO POSTPONE EXAM IN JULY GG TV

ജൂലൈ ഒന്നു മുതലുളള പരീക്ഷ മാറ്റണം; ആവശ്യവുമായി രണ്ടാം വർഷ പിജി വിദ്യാർഥികൾ

ഈ സെമെസ്റ്ററില്‍ കിട്ടിയത് വെറും 30 ദിവസത്തെ ക്ലാസ്സാണെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടാകാട്ടുന്നു.

News18 Malayalam | news18-malayalam
Updated: June 18, 2020, 8:15 PM IST
ജൂലൈ ഒന്നു മുതലുളള പരീക്ഷ മാറ്റണം; ആവശ്യവുമായി രണ്ടാം വർഷ പിജി വിദ്യാർഥികൾ
news18
  • Share this:
കേരള സര്‍വകലാശാലയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് നാലാം സെമെസ്റ്റര്‍ പരീക്ഷ ജൂലൈ ഒന്നു തൊട്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ തീയതികളില്‍ പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും സര്‍വകലാശാലയെ സമീപിച്ചിരിക്കുന്നത്.

പിജി നാലാം സെമസ്റ്റര്‍ ക്ലാസുകള്‍ തുടങ്ങിയത് ജനുവരി മൂന്നാം ആഴ്ച തൊട്ട് മാത്രമാണ്. ഈ സെമെസ്റ്ററില്‍ കിട്ടിയത് വെറും 30 ദിവസത്തെ ക്ലാസ്സാണെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടാകാട്ടുന്നു. ക്ലാസ് കിട്ടിയ മണിക്കൂറുകള്‍ കുറവായതിനാല്‍ സിലബസിന്റെ ഒരു വലിയ ശതമാനം ഇതുവരെ പഠിപ്പിച്ചിട്ടില്ല. മാര്‍ച്ച് 10ന്  കോളജുകള്‍ അടച്ചു.

പഠിപ്പിക്കാത്ത ഭാഗങ്ങള്‍ തീര്‍ക്കാന്‍  ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയെങ്കിലും എല്ലാ സര്‍വകലാശാലകള്‍ക്കും വേണ്ടി ഇത് സംഘടിപ്പിക്കുന്നതിനാല്‍ വെറും 2 മണിക്കൂര്‍ വീതം എന്നുള്ള ചുരുങ്ങിയ  സമയം മാത്രമാണ് ക്ലാസുകള്‍ കിട്ടിയതെന്നാണ് ഇവരുടെ പരാതി. ഇന്റര്‍നെറ്റ് കണക്ഷനും ക്ലാസുകളെ ബാധിച്ചു.
You may also like:Online Class| പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായമൊരുക്കി കൊച്ചിയിലെ ചായപ്പീടിക
[NEWS]
നാല് ആരോഗ്യ ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തൂ; പ്രതിരോധശേഷി വർധിക്കും [NEWS] 'മുസ്ലിം തടവുകേന്ദ്രങ്ങൾ തുടരാൻ ചൈനയ്ക്ക് അനുവാദം നൽകി'; ട്രംപിനെതിരെ വീണ്ടും വെളിപ്പെടുത്തൽ
[NEWS]


നാലാം സെമെസ്റ്റര്‍ പിജി വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 15-ഓടു കൂടി അവരുടെ പ്രോജക്റ്റ് (60 പേജ് പ്രബന്ധം) സമര്‍പ്പിക്കേണ്ടതുണ്ട്. കോവിഡ്-19 കാരണം ലൈബ്രറികള്‍ എല്ലാം മാര്‍ച്ച് 23 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പുസ്തകങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ലാബുകള്‍ എല്ലാം തന്നെ മാര്‍ച്ച് 10-ന് അടച്ചു. പുറത്തുപോയി പ്രോജക്റ്റ് ചെയ്യുന്ന  സയന്‍സ് വിദ്യാര്‍ത്ഥികളും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

പൊടുന്നനെയുളള ലോക് ഡൗണ്‍ കാരണം പല വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പുസ്തകങ്ങളും  പഠന സാമഗ്രികളും എടുക്കാതെയാണ് ഹോസ്റ്റലുകളില്‍ നിന്ന് വീടുകളിലെത്തിയത്. ഒരുപാട് വിദ്യാര്‍ഥികള്‍ കണ്ടൈന്റ്‌മെന്റ് സോണുകളിലും  ഹോട്‌സ്‌പോട്ട് പ്രദേശങ്ങളിലും താമസിക്കുതും വിദ്യാര്‍ഥികളില്‍ ഉത്കണ്ഠ ഉളവാക്കുന്നു. സര്‍വകലാശാല അനുവദിച്ച സബ് സെന്ററുകളും പ്രാദേശിക സെന്റര്‍ നിര്‍ദേശങ്ങളും പരിമിതമാണ്.

ജൂണ്‍ 19 തൊട്ട് രണ്ടാം സെമെസ്റ്റര്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയും സപ്ലിമെന്ററി പരീക്ഷയും എഴുതാനുള്ള ഒരുപാട് വിദ്യാര്‍ഥികളുണ്ട്. ഈ സമയക്കുറവ് ഇവര്‍ക്ക് ഒരു അധികച്ചുമടാണെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടികാട്ടുന്നു.

First published: June 18, 2020, 8:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories