ബിഡിജെസ് തിരുവനന്തപുരം ഘടകത്തില്‍ പിളര്‍പ്പ്; പുതിയ പാര്‍ട്ടിയുമായി മുന്‍ ജില്ലാ പ്രസിഡണ്ട്

14 മണ്ഡലം പ്രസിഡണ്ടുമാരിൽ 11 പേരും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് വിമത വിഭാഗം

news18
Updated: March 2, 2019, 10:47 PM IST
ബിഡിജെസ് തിരുവനന്തപുരം ഘടകത്തില്‍ പിളര്‍പ്പ്; പുതിയ പാര്‍ട്ടിയുമായി മുന്‍ ജില്ലാ പ്രസിഡണ്ട്
bdjs
  • News18
  • Last Updated: March 2, 2019, 10:47 PM IST
  • Share this:
തിരുവനന്തപുരം: ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ ഘടകത്തില്‍ പിളര്‍പ്പ്. മുന്‍ ജില്ലാ പ്രസിഡണ്ട് ചൂഴാല്‍ നിര്‍മ്മലെന്റ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അതേസമയം ബിഡിജെഎസി ലെ പിളര്‍പ്പ് കാര്യമാക്കേണ്ടന്ന നിലപാടിലാണ് ബിജെപി നേതൃത്വം.

തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലം പ്രസിഡണ്ടുമാരിൽ 11 പേരും തങ്ങള്‍ക്കൊപ്പം ഉണ്ടെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ബിഡിജെഎസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാഷ്ട്രീയം അറിയാത്തത് വലിയ പ്രതിസന്ധിയായെന്നും ഇതാണ് പിളര്‍പ്പിലേക്ക് എത്തിച്ചതെന്നുമാണ് ഇവരുടെ വാദം.

Also Read: ധോണിയും ജാദവും രക്ഷകരായി; ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് ജയം

 

തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലുണ്ടായിരുന്ന ചിലരെ പുറത്താക്കിയതാണ് ഇപ്പോഴത്തെ പിളര്‍പ്പിലേക്ക് ബിഡിജെഎസിനെ എത്തിച്ചത്. പുതിയ പാര്‍ട്ടിയിലേക്ക് മറ്റു ജില്ലകളില്‍ നിന്നും നിരവധിപേര്‍ തങ്ങള്‍ക്കൊപ്പം എത്തുമെന്നതാണ് വിമത വിഭാഗത്തിന്റെ വാദം.

എന്നാല്‍ ബിഡിജെഎിന്റെ പ്രതിസന്ധിയില്‍ ഇടപെടേണ്ട എന്നാണ് ബിജെപി തീരുമാനം. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായിട്ടില്ലെന്നും, സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയവരാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്നും ബിഡിജെഎസ് നേതൃത്വം പ്രതികരിച്ചു.

First published: March 2, 2019, 10:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading