വീണ്ടും കേരളാ കോണ്‍ഗ്രസ് ലയനം; ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ഇനി ജോസഫിനൊപ്പം

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിരിച്ചുവിട്ടതായി ഫ്രാന്‍സിസ് ജോര്‍ജ്

News18 Malayalam | news18-malayalam
Updated: March 13, 2020, 6:47 PM IST
വീണ്ടും കേരളാ കോണ്‍ഗ്രസ് ലയനം; ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ഇനി ജോസഫിനൊപ്പം
francis george - pj joseph
  • Share this:
ഇടുക്കി: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തില്‍ ലയിച്ചു. മൂവാറ്റുപുഴ കബനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി.ജെ ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, രണ്ടു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ 10 ജില്ലാ പ്രസിഡന്റുമാരും 7 ജനറല്‍ സെക്രട്ടറിമാരും പരിപാടിയില്‍ പങ്കെടുത്തതായി നേതാക്കള്‍ അവകാശപ്പെട്ടു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിരിച്ചുവിട്ടതായി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

2016ല്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പോരുമ്പോള്‍ ഉണ്ടായ സാഹചര്യം ഇപ്പോള്‍ ഇല്ല. ഇന്ത്യയില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ചിലയിടങ്ങളില്‍ ശക്തി കുറവുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിന് ഒപ്പം ദേശീയ തലത്തില്‍ ഒന്നിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
You may also like:COVID 19 | വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് [NEWS]COVID 19| പത്തനംതിട്ടയിൽ 10 കേസുകൾ കൂടി നെഗറ്റീവ്; കലക്ടർ P B നൂഹ്; [VIDEO]COVID 19 LIVE Updates: ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTO]
First published: March 13, 2020, 6:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading