• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫ്രാങ്കോ മുളക്കല്‍ കേസ്: പരാതിക്കാരിയുടെ വിവരം പുറത്തുവിട്ട കന്യാസ്ത്രീകൾക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

ഫ്രാങ്കോ മുളക്കല്‍ കേസ്: പരാതിക്കാരിയുടെ വിവരം പുറത്തുവിട്ട കന്യാസ്ത്രീകൾക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

രണ്ട് കന്യാസ്ത്രീകൾക്കെതിരെയുള്ള നിയമ നടപടി തുടരാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ (Bishop Franco Mulakkal) ബലാത്സംഗ കേസുമായി ബന്ധപ്പട്ട് പരാതിക്കാരിയുടെ വിവരം പുറത്തുവിട്ട കന്യാസ്ത്രീകൾക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ. രണ്ട് കന്യാസ്ത്രീകൾക്കെതിരെയുള്ള നിയമ നടപടി തുടരാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സിസ്റ്റർ അമല, ആനി റോസ് എന്നിവർക്കെതിരായ കേസ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

    ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്ത്രികള്‍ അയച്ചു എന്നണതാണ് ഇവർക്കെതിരായ കുറ്റം. കുറവിലങ്ങാട് പൊലീസ് ആണ് കുറ്റം ചുമത്തിയിരുന്നത്. എന്നാൽ ഹൈക്കോടതി വിധി രണ്ട് കന്യാസ്ത്രീകൾക്ക് അനുകൂലമായിരുന്നു.

    ഇ - മെയില്‍ സന്ദേശത്തില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിരുന്നെങ്കിലും പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഇ-മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും കേസുമായി മുന്നോട്ടു പോകാൻ അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്‍റെ ആവശ്യം.

    40 പെട്ടികളിലായി 8000 ജലാറ്റിൻ സ്റ്റിക്കുകൾ; പട്ടാമ്പിയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

    പാലക്കാട് പട്ടാമ്പിക്ക് അടുത്ത് ഓങ്ങല്ലൂരിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നുമാണ് സ്ഫോടക വസ്തുവായ ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയത്. ഷൊർണൂർ പോലീസും റവന്യു സംഘവും നടത്തിയ പരിശോധനയിലാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്. പാലക്കാട് ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിൽ നിന്നുമാണ് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. വാടാനാംകുറുശ്ശി 10-ാം വാർഡിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപത്ത് നിന്ന് 8000ത്തോളം ജലാറ്റീൻ സ്റ്റിക്കുകൾ കണ്ടെത്തി. 40 പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു പൊട്ടിയിൽ 200ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. വസ്തുക്കൾ ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരിന്നു.

    ഷൊർണ്ണൂർ പോലീസും പട്ടാമ്പി തഹസിൽദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുകൾ പോലീസ് കസ്‌റ്റെടിയിലെടത്തു. ക്വാറികളിൽ പാറപൊട്ടക്കാൻ ഉപയോഗിക്കുന്നതിനാണ് സ്‌ഫോകട വസ്തുകൾ സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇത്തരത്തിലുളള സ്‌ഫോടക വസ്തുകൾ വഴിയോരങ്ങളിൽ കണ്ടെത്തിയതിൽ നാട്ടുകാരും ആശങ്കയിലാണ്. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെആവശ്യം. മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികകളുമായി കോവളത്ത് മുറിയെടുത്ത മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തേ തുടർന്നാണ് പ്രതികൾ പോലീസ് വലയിലായത്. ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.

    നിസാം മൻസിൽ അനസ്(23), തൊടുപുഴ കോടികുളം പൊട്ടോള വീട്ടിൽ ജിൻസൺ (28) , പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ പുതുവൽ പുരയിടത്തിൽ നിസാം(26) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇവരിൽ അനസ്സിന് വലിയതുറ സ്റ്റേഷനിൽ മയക്കുമരുന്നുമായും അടിപിടിയുമായും ബന്ധപ്പെട്ട് കേസുകൾ നിലനിൽക്കുന്നുണ്ട്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഓൾ സെയ്ന്റ് പള്ളിയ്ക്ക് സമീപത്താണ് ഇവർ ഉണ്ടായിരുന്നത്. പ്രതികളുടെ ബാഗിൽ നിന്നും അരലക്ഷം രൂപയുടെ മയക്കുമരുന്ന് ഉല്പ്പന്നങ്ങളാണ് കണ്ടെടുത്തത്. വിലയേറിയ ആഢംബര പൂച്ചകളെ വിൽക്കുവാനെന്ന് പറഞ്ഞാണ് ഇവർ ഹോട്ടലിൽ മുറി എടുത്തത്. ഇവരുടെ മുറിയിൽ ഒരു പൂച്ച ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്.

    കോവളം എസ്എച്ച്ഒ ജി.പ്രൈജു, എസ് ഐ മാരായ എസ് അനീഷ്കുമാർ , വിജയകുമാർ, എഎസ്ഐ മുനീർ, സിപിഒ മാരായ അരുൺ, ജിജി, സുനിൽ, ശ്യാം കൃഷ്ണൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
    Published by:Rajesh V
    First published: