news18-malayalam
Updated: August 16, 2019, 7:40 PM IST
ഫ്രാങ്കോ മുളയ്ക്കൽ
കോട്ടയം: സിസ്റ്റർ അനുപമയ്ക്കെതിരെ പരാതിയുമായി ഫ്രാങ്കോ മുളയ്ക്കൽ. പാലാ മജിസട്രേറ്റ് കോടതി ഒന്നിലാണ് പ്രതിഭാഗം പരാതി നൽകിയത്. തനിക്കെതിരായ കേസിനെ കുറിച്ച് അനുപമ മോശം പ്രചാരണം നടത്തുന്നുവെന്നും കോടതി നടപടികളെ വളച്ചൊടിച്ച് മാധ്യമങ്ങളിൽ അവതരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
also read:
പി വി അന്‍വർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതിസിസ്റ്റർ അനുപമയ്ക്കെതിരെ 327ാം വകുപ്പ് പ്രകാരം കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യസാക്ഷിയാണ് സിസ്റ്റർ അനുപമ. പീഡനത്തിനിരയായ കന്യാസ്ത്രീക്കു വേണ്ടി മാധ്യമങ്ങളിൽ പ്രതികരിക്കുന്നത് അനുപമയാണ്.
കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ രേഖകൾ കാണാതായ സംഭവത്തിലും സിസ്റ്റർ അനുപമ പ്രതികരിച്ചിരുന്നു. കേസ് നടപടികൾ പ്രതിഭാഗം മനഃപൂർവം നീട്ടിക്കൊണ്ടു പോകുന്നുവെന്നായിരുന്നു അനുപമയുടെ ആരോപണം. ഇതിനെ തുടർന്നാണ് ഫ്രാങ്കോമുളയ്ക്കൽ പരാതി നൽകിയത്.
First published:
August 16, 2019, 7:40 PM IST