• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല

news18india
Updated: September 4, 2018, 7:31 AM IST
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല
news18india
Updated: September 4, 2018, 7:31 AM IST
കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടില്‍ പൊലീസ്. കഴിഞ്ഞ ദിവസം ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. ബലാത്സംഗക്കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍ പോലും ഉടന്‍ വേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

പീഡിപ്പിച്ചുവെന്ന കാട്ടി കന്യാസ്ത്രീ പരാതി നല്‍കി ഒരു മാസത്തോളം പിന്നിട്ടിട്ടും ബിഷപ്പിനെതിരെ നടപടിയെടുക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്ന ആരോപണവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ അറസ്റ്റ് വേണമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. ഇതിന് മുന്നോടിയായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനും തീരുമാനിച്ചിരുന്നു. ഇതിനുശേഷം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.

ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് ഡിവൈഎസ്പി കെ സുഭാഷ് യോഗത്തില്‍ നിലപാടെടുത്തിരുന്നുവെങ്കിലും കൂടുതല്‍ തെളിവ് ശേഖരിച്ച ശേഷം മാത്രം വിളിച്ചു വരുത്തി ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു ഐജി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടത്. ബിഷപ്പ് കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ അന്വേഷണ സംഘം, അന്വേഷണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ ആവില്ലെന്നായിരുന്നു പ്രതികരിച്ചത്.
Loading...

 

 

 

 
First published: September 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍