നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ പാലത്തായി പീഡനക്കേസ്: കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഫ്രറ്റേണിറ്റി

  കണ്ണൂർ പാലത്തായി പീഡനക്കേസ്: കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഫ്രറ്റേണിറ്റി

  കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ പത്മരാജനെ കഴിഞ്ഞ ഏപ്രിൽ 15 ന് പോലീസ് പിടികൂടിയിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബി ജെ പി നേതാവ് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാണമെന്ന ആവശ്യം ശക്തമാകുന്നുന്നു. കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി കുട്ടികളുടെ സമര വീട് സംഘടിപ്പിച്ചു.

  പാലത്തായിയെ മറ്റൊരു വാളയാറാവാൻ അനുവദിക്കില്ലയെന്നും പോക്സോ കേസ് ചുമത്തി കൂട്ട് പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡൻറ് ജവാദ് അമീർ പറഞ്ഞു.

  പാലത്തായി കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ചെറുക്കണമെന്നും പെൺകുട്ടിക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തണമെന്നും ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആരിഫാ മെഹബൂബ് ആവശ്യപ്പെട്ടു.

  ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നടന്ന സമര വീടുകൾക്ക് ജില്ലാ നേതാക്കളായ ശബീർ എടക്കാട്, ഡോ: മിസ്ഹബ് ഇരിക്കൂർ , അഞ്ജു ആന്റണി, മുഹ്സിൻ ഇരിക്കൂർ, അർഷാദ് ഉളിയിൽ, മശ്ഹൂദ് കെ.പി, ശഹ്സാന സി.കെ, സഫൂറ നദീർ , റമീസ് നരയംമ്പാറ, ശബീർ ഇരിക്കൂർ, ശരീഫ് കടവത്തൂർ എന്നിവർ നേതൃത്വം നൽകി.
  TRENDING:പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗജന്യ വിമാനവുമായി സിനിമാ നിർമാതാവ് [NEWS]PM Modi Weibo Account| ചൈനീസ് ആപ്പ് അക്കൗണ്ട് പ്രധാനമന്ത്രി ഒഴിവാക്കിയോ? [NEWS]Covid 19 Priapism കോവിഡ് അസ്വാഭാവിക ഉദ്ധാരണത്തിന് കാരണമാകുന്നു; 66 വയസുള്ള ഫ്രഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ [NEWS]


  കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ പത്മരാജനെ കഴിഞ്ഞ ഏപ്രിൽ 15 ന് പോലീസ് പിടികൂടിയിരുന്നു. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മാർച്ച് 18 ന് പെൺകുട്ടി മട്ടന്നൂർ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു.
  First published:
  )}