News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 21, 2020, 7:13 PM IST
kannur airport
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പേരില്‍ വീണ്ടും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ജോലി നല്‍കാമെന്ന് പറഞ്ഞ് പയ്യന്നൂര്‍ സ്വദേശിയില്‍ നിന്നും 50,000 രൂപ അഡ്വാൻസ് വാങ്ങിയതോടെ തട്ടിപ്പ് പുറത്ത് വന്നത്.
ഇ പി ജയരാജന്റെ പേഴ്സണൽ സ്റ്റാഫുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. എന്നാല്‍ തട്ടിപ്പ് ബോധ്യമായതോടെ പരാതിക്കാരന് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂന്നംഗ സംഘം കുടുങ്ങിയത്. ഈ സംഘം കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയതായി സംശയമുണ്ട്. ഇവരെ ചോദ്യം ചെയ്തു വരുന്നു.
Also read:
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; ജോസഫ് വാഴയ്ക്കന് സാധ്യത
മന്ത്രിയുടെ പേര് ഉപയോഗിച്ച് നേരത്തെയും തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മന്ത്രിയുടെയും സിപിഎം പ്രവര്‍ത്തകരുടെയും പേര് പറഞ്ഞ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Published by:
user_49
First published:
February 21, 2020, 7:12 PM IST