നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടാൻ വ്യാജ ഐഡി; നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടാൻ വ്യാജ ഐഡി; നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

  keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ നിധിയുടെ യഥാർഥ ഐ.ഡി. ഇതിനു സമാനമായ kerelacmdrf@sbi ഐ.ഡി. ഉപയോഗിച്ചാണ് തട്ടിപ്പിനു ശ്രമം നടന്നത്.

  മുഖ്യമന്ത്രി പ‌ിണറായി വിജയൻ

  മുഖ്യമന്ത്രി പ‌ിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: വ്യാജ ഐ.ഡി.യുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ തട്ടിയെടുക്കാൻ ശ്രമം. യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്(യു.പി.ഐ.) വഴിയാണ് തട്ടിപ്പിനു ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഐഡിക്ക് സമാനമായ ഐഡി ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്.

   also read: ദുരിതാശ്വാസത്തിന്റെ പേരിൽ തട്ടിപ്പുകാരും; കരുതിയിരിക്കാൻ മുന്നറിയിപ്പുമായി 'കളക്ടർ ബ്രോ' പ്രശാന്ത് നായർ

   keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ നിധിയുടെ യഥാർഥ ഐ.ഡി. ഇതിനു സമാനമായ kerelacmdrf@sbi ഐ.ഡി. ഉപയോഗിച്ചാണ് തട്ടിപ്പിനു ശ്രമം നടന്നത്. കേരള എന്നെഴുതിയിരിക്കുന്നതിൽ ഒരു അക്ഷരത്തിൽ വ്യത്യാസം വരുത്തിയാണ് തട്ടിപ്പ്‌ നടത്താനുള്ള ശ്രമം നടത്തിയത്.

   സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

   ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐ.ഡി.(യു.പി.ഐ.) ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവയിൽ യു.പി.ഐ. സംവിധാനമുണ്ട്.

   First published:
   )}