നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നിയമം പാലിച്ച് വണ്ടി ഓടിച്ചാൽ 300 രൂപയുടെ ഇന്ധനം ഫ്രീ! മലപ്പുറത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ വേറിട്ട പ്രചാരണം

    നിയമം പാലിച്ച് വണ്ടി ഓടിച്ചാൽ 300 രൂപയുടെ ഇന്ധനം ഫ്രീ! മലപ്പുറത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ വേറിട്ട പ്രചാരണം

    മോട്ടോർ വാഹനവകുപ്പിനൊപ്പം എ എം മോട്ടോഴ്സും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സഹകരിച്ചാണ് പദ്ധതി

    • Share this:
    മലപ്പുറം:റോഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ Motor Vehicles Department) നിയമങ്ങള്‍ പാലിച്ച് ആണോ നിങ്ങള്‍ വണ്ടി ഓടിക്കുന്നത്. എങ്കില്‍ മലപ്പുറത്ത് (Malappuram)നിങ്ങള്‍ക്ക് 300 രൂപയുടെ ഇന്ധനം സമ്മാനമായി ലഭിക്കാന്‍ സാധ്യത ഉണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും(IOC) എ എം മോടോഴ്‌സിന്റെയും സഹകരണത്തോടെ ആണ് മോട്ടോര്‍ വാഹന വകുപ്പ് ഈ വേറിട്ട ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

    നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നവര്‍ വാഹന പരിശോധനയില്‍ പിടിക്കപ്പെടുമ്പോള്‍ പിഴ അടക്കുന്നത് സ്വാഭാവികം ആണ്. എന്നാല് ഇതിനൊപ്പം നിയമം പാലിക്കുന്നവര്‍ക്ക് എന്തെങ്കിലും പ്രോത്സാഹനം നല്‍കണം എന്ന ഉദ്ദേശത്തോടെ ആണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഒരു കാര്യം നടപ്പാക്കുന്നത്.

    എല്ലാ നിയമങ്ങളും പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 300 രൂപക്ക് ഇന്ധനം അടിക്കാന്‍ ഉള്ള കൂപ്പണ്‍ ആണ് സമ്മാനം. ഗതാഗത നിയമങ്ങള്‍ അനുസരിക്കു ഫ്രീയായി പെട്രോള്‍ അടിക്കൂ എന്ന സന്ദേശം നല്‍കിയാണ് ബോധവല്‍ക്കരണം. മലപ്പുറം നഗരത്തില്‍ നിന്ന് ആണ് പരിപാടിക്ക് തുടക്കം ഇട്ടത്.

    'അപകട രഹിത യാത്ര എന്ന ഉദ്ദേശം ആണ് പദ്ധതിക്ക് ഉള്ളത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എം മോട്ടോഴ്‌സ് എന്നിവയുടെ കൂടി സഹകരണത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്. മോട്ടോര്‍ വാഹന നിയമപ്രകാരം എല്ലാം പാലിച്ചു കൊണ്ടാണോ ആണോ വാഹനം ഓടിക്കുന്നത് എന്ന് പരിശോധിക്കും. ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടോ , സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ വാഹനത്തില്‍ രേഖകളെല്ലാം നിയമാനുസൃതം ഉണ്ടോ എന്നിവയെല്ലാം എല്ലാം പരിശോധിച്ചാണ് സമ്മാനം നല്‍കുക.

    300 രൂപയ്ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ സാധിക്കും. നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഒരു പ്രോത്സാഹനം ഒപ്പം ഒപ്പം ഇതിനെക്കുറിച്ച് ഒരു നല്ല സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്' മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ കെ സുരേഷ് കുമാര്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍

    ജില്ലയുടെ വിവിധ മേഖലകളില്‍ ഈ പ്രോത്സാഹന സമ്മാനം നല്‍കുന്ന പരിശോധന നടക്കും.പരിശോധന നടത്തുന്ന എല്ലായിടത്തുനിന്നും ഈ സമ്മാനം കിട്ടണമെന്നുമില്ല.

    ആദ്യ ഘട്ടത്തില്‍ 500 കൂപ്പണ്‍ ആണ് സമ്മാനമായി നല്‍കാന്‍ ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി ആണ് ഇന്ധനം സൗജന്യമായി നല്‍കി മോട്ടോര്‍ വാഹന വകുപ്പ് ബോധ വല്‍ക്കരണം സംഘടിപ്പിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്ന കാലത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ സമ്മാനത്തില്‍ യാത്രക്കാരും ഏറെ സന്തോഷത്തില്‍ ആണ്. സംഭവം നിയമം പാലിക്കുന്നവര്‍ക്ക് പ്രോത്സാഹനവും സന്തോഷവും ഒക്കെയാണെങ്കിലും നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കുക തന്നെ ചെയ്യും എന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
    മലപ്പുറം നഗരത്തില്‍ നടന്ന ചടങ്ങില്‍

    ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ കെ സുരേഷ് കുമാറിനൊപ്പം എംവിഐ മാരായ ഡാനിയല്‍ ബേബി, സജി തോമസ് എഎംവിഐ മാരായ ഷൂജ മാട്ടട ,സയ്യദ് മഹമൂദ്, എബിന്‍ ചാക്കോ , പി കെ മനോഹരന്‍,

    എ എം മോട്ടോര്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ രാജേന്ദ്രന്‍, മാനേജ്മന്റ് പ്രധിനിധി മുഹമ്മദ് ഫാസില്‍, ജനറല്‍ മാനേജര്‍ ദീപക് എന്നിവരും പങ്കെടുത്തു.
    Published by:Jayashankar AV
    First published:
    )}