കോവിഡ് കാലത്ത് ഇനി ആര്‍ക്കും അന്നം മുടങ്ങില്ല; സൗജന്യ അരി വിതരണം ആരംഭിച്ചു

ഒമ്പത് മണിയ്ക്ക് അരി വിതരണം തുടങ്ങുമെന്നിരിക്കെ എട്ടുമണിയ്ക്ക് തന്നെ പല സ്ഥലങ്ങളിലും ആളുകൾ എത്തിയിരുന്നു

News18 Malayalam | news18-malayalam
Updated: April 1, 2020, 2:13 PM IST
കോവിഡ് കാലത്ത് ഇനി ആര്‍ക്കും അന്നം മുടങ്ങില്ല; സൗജന്യ അരി വിതരണം ആരംഭിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: കോവിഡ് കാലത്ത് ഇനി ആര്‍ക്കും അന്നം മുടങ്ങില്ല. റേഷന്‍ കാര്‍ഡിലെ അവസാന നമ്പര്‍ 0, 1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കാണ് ആദ്യ ദിവസം അരി വിതരണം ചെയ്തത്. മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് രാവിലെയും മുന്‍ഗണതേതര വിഭാഗക്കാര്‍ക്ക് ഉച്ചയ്ക്ക് ശേഷവുമായിരുന്നു അരി വിതരണം.

ഒമ്പത് മണിയ്ക്ക് അരി വിതരണം തുടങ്ങുമെന്നിരിക്കെ എട്ടുമണിയ്ക്ക് തന്നെ പല സ്ഥലങ്ങളിലും ആളുകൾ എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കൃത്യമായ അകലം പാലിച്ചാണ് ആളുകള്‍ അരിവാങ്ങാൻ നിന്നതും. സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ അരി എത്തിച്ച് കൊടുത്തത് പലര്‍ക്കും ആശ്വാസമാകുകയും ചെയ്തു.

BEST PERFORMING STORIES:WEB EXCLUSIVE തബ്‌ലീഗിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡോ. ഫസൽ ഗഫൂർ; 'മുസ്ലീം സംഘട‌നകളുമായി ബന്ധമില്ല' [NEWS]ഡോക്ടറിന് കോവിഡ്; ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ടു [NEWS]നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 128 പേർക്ക് കോവി‍ഡ്; നിരീക്ഷണത്തിലുള്ളത് 2137 പേർ [NEWS]

ആദ്യ ദിവസം പലയിടങ്ങളിലും തിരക്ക് അനുഭവപ്പെട്ടെങ്കിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെന്ന് കട ഉടമകള്‍ പറഞ്ഞു. അഞ്ച് ദിവസത്തിനുള്ളില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അരി വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. കാർഡ് നമ്പർ 2 , 3 എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് വ്യാഴാഴ്ചയും 4,5 എന്നി അക്കങ്ങൾ ഉള്ളവർക്ക് വെള്ളിയാഴ്ചയും 6,7 നമ്പറുള്ളവർക്ക് ശനിയാഴ്ച്ചയും 8,9 നമ്പറുള്ളവർക്ക് ഞായറാഴ്‌ചയും കടകളിലെത്തി അരി വാങ്ങാം. ഏതെങ്കിലും ദിവസം വാങ്ങാൻ വിട്ടു പോയാൽ തൊട്ടടുത്ത ദിവസം അരി വാങ്ങുകയും ചെയ്യാം.

ആദ്യ ദിവസം കാര്‍ഡ് നമ്പര്‍ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കാണ് റേഷന്‍വിതരണം എന്നിരിക്കേ, മറ്റ് കാര്‍ഡുടമകളും റേഷന്‍ വാങ്ങാനെത്തിയതോടെ ചിലയിടങ്ങളിൽ വിതരണത്തിന് പ്രതിസന്ധിയുണ്ടാക്കി.
First published: April 1, 2020, 2:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading