തിരുവനന്തപുരം: പ്രളയബാധിതർക്ക് മൂന്നുമാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. അധിക ധാന്യത്തിനായി കേന്ദ്രത്തിന് കത്തയച്ചു. നിലവിൽ സംസ്ഥാനത്ത് ഭക്ഷധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും തിലോത്തമൻ ആലപ്പുഴയിൽ പ്രതികരിച്ചു.
അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരണം 88 ആയി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തൃശ്ശൂരില്‍ പാടശേഖരത്തില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മ മരിച്ചു. പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയയാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ഭൂദാനത്ത് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 20 ആയി. സംസ്ഥാനത്താകെ 1332 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടര ലക്ഷത്തിലധികം പേരാണ് കഴിയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.