സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം: അറിയാൻ 12 കാര്യങ്ങൾ

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം.റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധ സേന പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. അറിയേണ്ടതെല്ലാം

News18 Malayalam | news18-malayalam
Updated: April 1, 2020, 11:18 AM IST
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം: അറിയാൻ 12 കാര്യങ്ങൾ
പ്രതീകാത്മക ചിത്രം.
  • Share this:
1. ആർക്കൊക്കെ ലഭിക്കും?

എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും റേഷൻ‌ ലഭിക്കും. മഞ്ഞ, പിങ്ക്, നീല, വെള്ള എന്നീ നാലു കാർഡുകൾക്കും ഇത് ലഭ്യമാകും.

2. എത്ര റേഷൻ കടകളിൽ ഈ സൗകര്യം ഉണ്ട് ?

കേരളത്തിലെ 14,250 റേഷൻ കടകളിൽ

3 .  ഒരേസമയം എത്രപേർക്ക് പോകാം?

ഒരു കടയിൽ ഒരേ സമയം അഞ്ചു പേർ മാത്രമാണ് അനുവദിനീയം

4 . സമയ ക്രമം എങ്ങനെ ?

രാവിലെ മഞ്ഞ, പിങ്ക്, ഉച്ചയ്ക്ക് ശേഷം നീല, വെള്ള കാർഡുകൾ

5. കാർഡുകളുടെ ക്രമീകരണം എങ്ങനെ ?

കാർഡ് നമ്പറിലെ അവസാന അക്കങ്ങൾ അനുസരിച്ച്

6.അതെങ്ങനയെയാകും നടപ്പിലാക്കുക ?

ഏപ്രിൽ 1 ബുധൻ - 0,1  അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് .
ഏപ്രിൽ 2 വ്യാഴം -2,3 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് .
ഏപ്രിൽ 3 വെള്ളി - 4,5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്.
ഏപ്രിൽ 4 ശനി - 6,7 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് .
ഏപ്രിൽ 5 ഞായർ - 8,9  അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്.

 

 

BEST PERFORMING STORIES:ഇസ്രായേൽ പ്രധാനമന്ത്രിക്കു പിന്നാലെ സൈനികത്തലവനും ക്വാറന്‍റൈനിൽ [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]യുഎഇയിൽ ഒരു മരണം; 31 ഇന്ത്യക്കാർ ഉൾപ്പെടെ 53 പേർക്ക് കൂടി രോഗബാധ [NEWS]

7. ഒരു കുടുംബത്തിന് ലഭിക്കുന്ന റേഷൻ എത്ര?

പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ധാന്യം എന്ന അളവിൽ ലഭിക്കും. നീല,വെള്ള കാര്‍ഡ് ഉള്ളവര്‍ക്ക് 15 കിലോ വീതം ലഭിക്കും.

8. കാർഡ് ഇല്ലാത്തവർക്ക് റേഷൻ കിട്ടുമോ?

റേഷൻ കാര്‍ഡ് ഇല്ലാത്തവർ ആധാർ നമ്പറും, ഫോൺ നമ്പറും ഉൾപ്പെടെ രേഖപ്പെടുത്തി സത്യവാങ് മൂലം നൽകിയാൽ റേഷൻ കൈപ്പറ്റാം.

9. തെറ്റായ സത്യവാങ്മൂലം നൽകിയാൽ എന്ത് സംഭവിക്കും ?

തെറ്റായ സത്യവാങ് മൂലം നല്‍കിയാല്‍ കൈപ്പറ്റുന്ന ധാന്യത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കും.

10. നേരിട്ട് എത്താൻ കഴിയാത്തവർ എന്തു ചെയ്യും?

റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധ സേന പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും

11. റേഷൻ എന്ന് വരെ ലഭിക്കും?

സൗജന്യ ഭക്ഷ്യധാന്യം ഈ മാസം 20 ന് മുൻപ് വാങ്ങണമെന്നാണ് നിർദ്ദേശം

12. കടയുടമകൾ ശ്രദ്ധിക്കേണ്ടതെന്ത് ?

കടകളിൽ എത്താൻ കഴിയാത്തവർക്കായി വാങ്ങുന്നവർ സന്നദ്ധ പ്രവർത്തകരാണെന്ന് ഉറപ്പിക്കണം. അവർ വീടുകളിൽ എത്തിക്കുന്നു എന്നും.
First published: April 1, 2020, 8:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading