നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വാതന്ത്ര്യസമരസേനാനി ആനക്കര വടക്കത്ത് സുശീലാമ്മ അന്തരിച്ചു

  സ്വാതന്ത്ര്യസമരസേനാനി ആനക്കര വടക്കത്ത് സുശീലാമ്മ അന്തരിച്ചു

  ക്വിറ്റ് ഇന്ത്യാ സമരത്തിലെ പോരാളിയായിരുന്നു സുശീലാമ്മ. മദ്രാസ് സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം വിയ്യൂര്‍ വനിതാ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

  • Share this:
  പാലക്കാട്:ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ബന്ധുവും സ്വാതന്ത്ര്യ സമരസേനാനിയുമായ ആനക്കര വടക്കത്ത് സുശീലാമ്മ അന്തരിച്ചു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് ക്യാപ്റ്റന്‍ ലക്ഷ്മി, കുട്ടിമാളു അമ്മ തുടങ്ങിയ ധീരവനിതകളെ നാടിന് സമ്മാനിച്ച ആനക്കര വടക്കത്ത് തറവാട്ടിലെ അവസാന സ്വാതന്ത്ര്യ സമര പോരാളി സുശീലാമ്മയാണ് ഓര്‍മ്മയായത്. നൂറ് വയസ്സായിരുന്നു പ്രായം. വര്‍ഷങ്ങളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സ്വാതന്ത്ര്യ ലബ്ദിയ്ക്ക് പ്രധാന വഴിത്തിരിവായ ക്വിറ്റിന്ത്യാ സമരം രാജ്യം മുഴുവന്‍ കത്തിജ്വലിച്ചു നിന്ന കാലത്താണ്‌സുശീലാമ്മ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ പങ്കാളിയായത്.

  എ.വി ഗോപാലമേനോന്‍ - പി കുഞ്ഞിലക്ഷ്മി അമ്മ ദമ്പതികളുടെ മകളായ സുശീല1921 മെയ് പതിനൊന്നിനാണ് ജനിച്ചത്.സുശീല അഥവാ പെരുമ്പിലാവില്‍ സുശീല എന്നായിരുന്നു അവര്‍ ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ പിന്നീട് പൊതു രംഗത്തേയ്ക്ക് എത്തിയപ്പോര്‍ പെരുമ്പിലാവില്‍ എന്ന തറവാട് പേരിനു പകരം പിതാവിന്റെ ഇനീഷ്യല്‍ ചേര്‍ത്തു കൊണ്ട് ജി സുശീല എന്നാണ് അറിയപ്പെട്ടത്. ആനക്കരയില്‍ സുശീലാമ്മയുടെ വീടിനടുത്തുള്ള ലോവര്‍ പ്രൈമറി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുമരനെല്ലൂരിലെ ഹൈസ്‌കൂളില്‍ നിന്നും അവര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ പരീക്ഷയില്‍ മികച്ച മാര്‍ക്കോടു കൂടി അവര്‍ വിജയിച്ചു. പിന്നീട് ഉപരിപഠനത്തിനായി അവര്‍ മദ്രാസിലേക്ക് പോയി.

  മദ്രാസിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ ബി. എ പഠനത്തിന് ചേര്‍ന്ന അവര്‍, പിന്നീട് മദ്രാസിലെ ലേഡി വെല്ലിംഗ്ടണ്‍ ട്രെയിനിങ് കോളേജില്‍ ബിഎഡ് പഠനവും പൂര്‍ത്തിയാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിലെ പോരാളിയായിരുന്നു സുശീലാമ്മ. മദ്രാസ് സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം വിയ്യൂര്‍ വനിതാ ജയിലില്‍ തടവുശിക്ഷ  അനുഭവിച്ചിട്ടുണ്ട്.ജയില്‍വാസത്തിനുശേഷം ആനക്കരയില്‍ മടങ്ങിയെത്തിയ സുശീലാമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെഭാഗമായി സ്ത്രീകള്‍ക്ക് തൊഴില്‍പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സുശീലാമ്മ പ്രധാനപങ്കാണ് വഹിച്ചിട്ടുള്ളത്.
  Published by:Jayashankar AV
  First published:
  )}