നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Obituary | സ്വാതന്ത്ര്യ സമരസേനാനി കെ. അയ്യപ്പന്‍പിള്ള അന്തരിച്ചു

  Obituary | സ്വാതന്ത്ര്യ സമരസേനാനി കെ. അയ്യപ്പന്‍പിള്ള അന്തരിച്ചു

  തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായിരുന്ന കെ.അയ്യപ്പന്‍പിള്ള സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്

  • Share this:
   തിരുവനന്തപുരം: സ്വാതന്ത്രസമര സേനാനിയും (Freedom fighter) ബിജെപി നേതാവുമായ കെ അയ്യപ്പന്‍ പിള്ള (K Ayyappan Pillai) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

   തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ കൗണ്‍സിലര്‍മാരില്‍ ഒരാളുമായിരുന്ന അയ്യപ്പന്‍ പിള്ളയ്ക്ക് 107 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറരയോെടെ അന്ത്യം സംഭവിക്കുകയായിരുന്നു.

   1942-ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായിരുന്ന കെ.അയ്യപ്പന്‍പിള്ള സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാള്‍ കൂടിയാണ്.

   1914 മെയ് 24ന് വലിയശാലയിലാണ് അദ്ദേഹം ജനിച്ചത്. ഗവണ്മെന്റ് ആര്‍ട്‌സ് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി വിദ്യാഭ്യാസം.

   1934ല്‍ മഹാത്മാഗാന്ധിയെ നേരില്‍ കണ്ട് സംസാരിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. പിന്നീട് 6 മാസം ഒളിവിലായിരുന്നു. 1942നു ശേഷം അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗണ്‍സിലറായി വലിയശാലയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

   സ്വാതന്ത്ര്യത്തിനു ശേഷം അദ്ദേഹം ജനസംഘത്തിന്റെ പ്രവര്‍ത്തനവുമായി സജീവമായി. 1954ല്‍ അദ്ദേഹം സുപ്രിംകോടതി അഭിഭാഷകനായി. ഇതിനിടെ പട്ടം താണുപിള്ളയുമായി ചേര്‍ന്ന് പിഎസ്പിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കേരള പത്രിക എന്ന പത്രവും നടത്തിയിട്ടുണ്ട്. 1980ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ അദ്ദേഹം ബിജെപിയില്‍ അംഗമായി.

   രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനും രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അം​ഗവുമാണ് അദ്ദേഹം.
   Published by:Karthika M
   First published: