തൃശ്ശൂർ : പാരീസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഫ്രഞ്ച് പൊലീസ് കേരളത്തിൽ. കനകമല കേസിൽ അറസ്റ്റിലായ സുബ്ഹാനി ഹാജ മൊയ്ദീനെ ചോദ്യം ചെയ്യാനായാണ് സംഘം എത്തിയത്.
സൈബർ ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പ്രതിഷേധം
പാരീസിൽ 2015 ൽ നടന്ന ഭീകരാക്രമണത്തിൽ പങ്കെടുത്തവരുമായി ഹാജ മൊയ്ദീന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണസംഘം കേരളത്തിലെത്തുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചാണ് ചോദ്യം ചെയ്യൽ.
ബുലന്ത് ഷെഹർ: പശുവിനെ കശാപ്പ് ചെയ്തതിന് കൂട്ട അറസ്റ്റ്
തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് അക്രമണപദ്ധതികൾ ഗൂഢാലോചന നടത്തിയതിന് സുബ്ഹാനി ഹാജ ഉൾപ്പെടെ എട്ട് പേർ വിചാരണ നേരിടുകയാണ്. കണ്ണൂർ കനകമലയിൽ ഇവർ രഹസ്യയോഗം ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നാണ് കേസ്.
ആയുധം സംഭരിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ ചുമത്തിയിരിക്കുന്നത്. ഇതിൽ സുബ്ഹാനിക്ക് 2015 ലെ പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തിലെത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: French police, Kanakamala case, Kerala, കനകമല കേസ്