നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രളയക്കെടുതിയിൽ പുസ്തകങ്ങൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പുതിയത് തയാർ

    പ്രളയക്കെടുതിയിൽ പുസ്തകങ്ങൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പുതിയത് തയാർ

    Fresh books ready for school students who lost theirs in the floods | പുസ്തകങ്ങൾ മാത്രമല്ല പഠനോപകരണങ്ങളുമുണ്ട്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      പ്രളയമുഖത്ത് നിന്നും രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി അത്തരം ദുരന്ത ഭൂമികളിൽ ഭീതിയോടെ കഴിഞ്ഞ ജനം ആഗ്രഹിച്ചത്. എന്നാൽ വീടും സമ്പാദ്യവും ഉൾപ്പെടെ സർവ്വതും ഉപേക്ഷിച്ചു പോയപ്പോൾ നഷ്ടപ്പെട്ട ചില വസ്തുക്കളിൽ ഒന്നാണ് കുട്ടികളുടെ വിലപ്പെട്ട പാഠപുസ്തകങ്ങൾ. മഴക്കെടുതിയിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സന്തോഷ വാർത്തയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക സന്ദേശമനുസരിച്ച് പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്.

      പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ ഓഗസ്റ്റ് 19 മുതൽ വിതരണം നടത്തുന്നതായിരിക്കും.

      പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. നോട്ടുപുസ്തകം, സ്കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയാണ് ലഭ്യമാക്കാൻ നിർദ്ദേശം നല്കിയിട്ടുള്ളത്.

      First published:
      )}