കൊല്ലത്ത് വിഷ മദ്യം കഴിച്ച് പൊലീസുകാരൻ മരിച്ചതിൽ ദുരൂഹത; സുഹൃത്ത് അറസ്റ്റിൽ

മലപ്പുറം ക്യാംപിലെ കമാൻഡോയായ അഖിൽ ആണ് കഴിഞ്ഞ ദിവംസം മരിച്ചത്.

News18 Malayalam | news18-malayalam
Updated: June 15, 2020, 9:17 AM IST
കൊല്ലത്ത് വിഷ മദ്യം കഴിച്ച് പൊലീസുകാരൻ മരിച്ചതിൽ ദുരൂഹത; സുഹൃത്ത് അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: കടയ്ക്കല്‍ ചരിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മലപ്പുറം ക്യാംപിലെ കമാൻഡോയായ അഖിൽ ആണ് കഴിഞ്ഞ ദിവംസം മരിച്ചത്. അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു സുഹൃത്തുക്കൾ ഒന്നിച്ചാണ് മദ്യപിച്ചത്. ഇതിൽ ആരോഗ്യപ്രശ്നമുണ്ടാകാത്തത് വിഷ്ണുവിന് മാത്രമായിരുന്നു. കഴിച്ചത് വിഷമദ്യമെന്നാണ് പ്രഥമിക നിഗമനം.
TRENDING:ഇൻസ്റ്റഗ്രാമിലെ കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തിനൊപ്പം നാടുവിട്ട് ടിക് ടോക് താരം; ഒടുവിൽ വീട്ടുകാർക്കൊപ്പം മടങ്ങി [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]

അഖിലിനൊപ്പം മദ്യപിച്ച മറ്റു രണ്ടു പേർ ആശുപത്രിയിലാണ്. ജോലി സ്ഥലത്ത് നിന്നു വെള്ളിയാഴ്ച്ചയാണ് അഖിൽ നാട്ടിലെത്തിയത്. അന്നു രാത്രി യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

ശനിയാഴ്ച്ച രാവിലെ മുതലാണ് അഖിലിന് ഛർദ്ദി അനുഭവപ്പെട്ടത്.  രാത്രിയോടെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
First published: June 15, 2020, 9:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading