നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സുഹൃത്തിന് ജീവപര്യന്തം

  സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സുഹൃത്തിന് ജീവപര്യന്തം

  സുധീർ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നവംബർ 18ന് പന്നിയങ്കര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പന്നിയങ്കര പൊലീസും സിറ്റി പൊലീസ് ക്രൈം സ്ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

  Murder

  Murder

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നൗഫലിന് ജീവപര്യന്തം. കല്ലുകൊണ്ട് അടിയേറ്റ് രണ്ടുവർഷം മുമ്പാണ് പന്നിയങ്കര സ്വദേശി സുധീർ ബാബു കൊല്ലപ്പെട്ടത്.

  രണ്ടുവർഷം മുമ്പാണ് പന്നിയങ്കര പയ്യാനക്കൽ ചക്കുംകടവ് സ്വദേശി സിക്കന്ദറിന്‍റെ മകനായിരുന്ന സുധീർ ബാബു കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ നല്ലളം ബസാർ വടക്കേത്തടത്തിൽ മുന്ന മൻസിലിൽ നൗഫലിനെ(26) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

  You may also like:ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല [NEWS]മദ്യം തേൻ കലർത്തി കഴിച്ചു; ഇടുക്കിയിൽ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു [NEWS] സർക്കാർ വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി [NEWS]

  കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നൗഫലിന് കോഴിക്കോട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2018 നവംബർ അഞ്ചിന് രാവിലെയാണ് സുധീർ കൊല്ലപ്പെട്ടതെന്നാണ് പ്രതി നൽകിയ മൊഴി.

  മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിയേറ്റാണ് മരണമെന്നും സ്വവർഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് തർക്കത്തിൽ കലാശിച്ചതെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.

  സുധീർ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നവംബർ 18ന് പന്നിയങ്കര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പന്നിയങ്കര പൊലീസും സിറ്റി പൊലീസ് ക്രൈം സ്ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
  Published by:Joys Joy
  First published:
  )}