നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രിയ എൻജേ വിട! എൻ.ജെ നായരുടെ അപ്രതീക്ഷിതമായ വേർപാടിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും

  പ്രിയ എൻജേ വിട! എൻ.ജെ നായരുടെ അപ്രതീക്ഷിതമായ വേർപാടിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും

  സംഗീത സംവിധായകൻ ദേവരാജൻ മാഷിൻ്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിൻ്റെ പ്രതിമാ നിർമ്മാണ സമിതിയിലെ പ്രധാന അംഗമായിരുന്നു

  എൻ.ജെ നായർ

  എൻ.ജെ നായർ

  • Share this:
   തിരുവനന്തപുരം: ‘ദ ഹിന്ദു’ ദിനപ്പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റർ എൻ ജ്യോതിഷ്‌ നായർ (എൻ ജെ നായർ, 58) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന്‌ തിങ്കളാഴ്‌ച പുലർച്ചെ രണ്ടോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്‌ച രാത്രി നെഞ്ചുവേദനയെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‌ ആൻജിയോപ്ലാസ്‌റ്റി നടത്തിയെങ്കിലും പുലർച്ചെ വീണ്ടും ഹൃദയാഘാതം ഉണ്ടായി.

   രാവിലെ 10 ന്‌ വീട്ടിലും പിന്നീട് പ്രസ്‌ ക്ലബിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മന്ത്രിമാർ, എംഎൽഎമാർ, വകുപ്പു സെക്രട്ടറിമാർ, പൊലീസ്‌ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ തുറകളിൽപ്പെട്ടവർ അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ തൈക്കാട്‌ ശാന്തി കവാടത്തിൽ സംസ്‌കരിച്ചു.

   ജനറൽ ആശുപത്രിക്ക് സമീപം മൂലവിളാകം സ്വദേശിയാണ്. സെന്റ് ജോസഫ് സ്കൂളിൽ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. പ്രീ ഡിഗ്രി എം ജി കോളേജിലും ബിരുദവും ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി കോളേജിലും ആയിരുന്നു. 1986– 87 ബാച്ചിൽ പ്രസ്‌ ക്ലബിൽനിന്നും ജേണലിസത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ പാസായ അദ്ദേഹം കുറച്ചുകാലം അധ്യാപകനായി.1989 ൽ കൊച്ചി ഇന്ത്യൻ എക്‌സ്‌പ്രസിൽ മാധ്യമപ്രവർത്തകനായി ജോലിയിൽ പ്രവേശിച്ചു. 1995 ൽ‌ ‘ദ ഹിന്ദു’ വിൽ കൊല്ലം ബ്യൂറോ ചീഫ് ആയി. ദീർഘകാലം സിറ്റി എഡിറ്ററായി പ്രവർത്തിച്ചു. ധനകാര്യം, അധികാര വികേന്ദ്രീകരണം എന്നീ വിഷയങ്ങളിൽ തിളങ്ങിയ അദ്ദേഹം ദ ഹിന്ദുവിന്റെ ധനകാര്യം പേജിന്റെ ചുമതലക്കാരനായി പ്രവർത്തിച്ചു.


   വൈദ്യുതി മേഖലയെ പറ്റിയുള്ള അദ്ദേഹത്തിന്റെ വാർത്തകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച രാഷ്‌ട്രീയ റിപ്പോർട്ടറായ അദ്ദേഹത്തിന്റെ വാർത്ത മരണദിവസവും 'ബൈ ലൈനോടെ' ജനങ്ങളുടെ കൈകളിലെത്തി. എല്ലാവരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വത്തിനുടമയായിരുന്ന എൻ ജെയുടെ സൗഹൃദവലയം മാധ്യമ പ്രവർത്തകരിൽ മാത്രം ഒതുങ്ങി നിന്നില്ല. സംസ്ഥാന സർക്കാരിന്റെ മാധ്യമപ്രവർത്തകർക്കുള്ള അക്രഡിറ്റേഷൻ കമ്മിറ്റിയംഗം, സംസ്ഥാന സർക്കാരിന്റെ ശാസ്‌ത്ര മാധ്യമ പുരസ്‌കാര സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇപ്പോൾ പെൻഷൻ കമ്മിറ്റി അംഗമാണ്. ഒട്ടേറെ മാധ്യമ പ്രവർത്തകരെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനം വഴി സാധിച്ചു.

   സംഗീത സംവിധായകൻ ദേവരാജൻ മാഷിൻ്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിൻ്റെ പ്രതിമാ നിർമ്മാണ സമിതിയിലെ പ്രധാന അംഗമായിരുന്നു.

   You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]

   ഭാര്യ: സുമം എസ്‌ കുറുപ്പ്‌. മക്കൾ: സിദ്ധാർഥ്‌ ജെ നായർ (ഓസ്‌ട്രേലിയ അവസാന വർഷ എംബിഎ വിദ്യാർഥി), ഗൗതം ജെ കുറുപ്പ് (ടെസ്‌റ്റ്‌ ഹൗസ്‌, ടെക്‌നോ പാർക്ക്). പരേതരായ നാരായണൻ നായരും സരസ്വതി അമ്മയും മാതാപിതാക്കൾ. സഹോദരി: ഗീത.

   സഞ്ചയനം. ഞായർ രാവിലെ എട്ടിന് കവടിയാർ പണ്ഡിറ്റ്‌ കോളനിയിലെ വസതിയിൽ.
   Published by:Anuraj GR
   First published:
   )}