നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉദയംപേരൂർ കൊലപാതകം: അന്വേഷണം പൂർവവിദ്യാർഥി സംഗമത്തിനെത്തിയ സുഹൃത്തുക്കളിലേയ്ക്കും

  ഉദയംപേരൂർ കൊലപാതകം: അന്വേഷണം പൂർവവിദ്യാർഥി സംഗമത്തിനെത്തിയ സുഹൃത്തുക്കളിലേയ്ക്കും

  സുഹൃത്തുക്കളുടെ സഹായം പ്രതികൾ തേടിയതിന്റെ തെളിവുകൾ പൊലീസിന്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിനെത്തിയ പലരും നിരീക്ഷണത്തിൽ

  പ്രേംകുമാർ

  പ്രേംകുമാർ

  • Share this:
   #ഡാനി പോൾ

   ഉദയംപേരൂർ കൊലപാതകക്കേസിൽ പോലീസ് അന്വേഷണം പ്രതികളുടെ സുഹൃത്തുക്കളിലേയ്ക്കും. ഇരുവരും തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടിരുന്നവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ പോലീസ് ഉടൻ നൽകും.

   പ്രതികളായ  പ്രേംകുമാറിന്റെയും സുനിതാ ബേബിയുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൃത്യത്തിൽ  ആർക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്നാണ് പോലീസ് തിരയുന്നത്.  ഇരുവരുടെയും  മൊബൈൽ ഫോണിന്റെ വിശദാംശങ്ങൾ  ഇതിനകം  പോലീസ് ശേഖരിച്ചിട്ടുണ്ട്.

   കൊലപാതകം നടന്ന ദിവസവും  അതിനടുത്ത ദിവസങ്ങളിലും  കൂടുതൽ സമയം  ഇവർ ബന്ധപ്പെട്ടിരുന്ന  ചില നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽ പഴയകാല സുഹൃത്തുക്കളുടെ നമ്പറുകളും ഉണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്നു തന്നെ അറിയേണ്ടതുണ്ട്. ഇപ്പോൾ ജില്ലാ ജയിലിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പോലീസ് ഉടൻ അപേക്ഷ നൽകും.

   പ്രതികൾ  മുൻപെപ്പോഴെങ്കിലും വിദ്യയെ അപായപ്പെടുത്താൻ ശ്രമം നടത്തിയിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതു സംബന്ധിച്ചും വിശദീകരണം വരുത്തേണ്ടതുണ്ട്. വിവിധ സ്ഥലങ്ങളിലെ തെളിവെടുപ്പിനൊപ്പം അന്വേഷണവും പൂർണ്ണമാക്കാനാണ് പോലീസ് ശ്രമം.
   First published:
   )}