കേരളത്തിൽ ടെലിവിഷൻ വിപണിയിൽ കച്ചവടം പൊടിപൊടിക്കുന്നത് ഓണക്കാലത്താണ്. എന്നാൽ ഇത്തവണ കോവിഡ് ആശങ്കകളോടെയാണ് ഓണവിപണി ഉണരുന്നത്. എന്നാൽ ഓണം അടുത്തതോടെ ടെലിവിഷൻ വിപണി സജീവമാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. സ്മാർട്ട് ടിവികൾക്കാണ് കൂടുതൽ അന്വേഷണങ്ങളും വരുന്നത്.
ഇപ്പോൾ സംസ്ഥാനത്തെ വിപണിയിൽ 88 ഇഞ്ച് സ്ക്രീനിൽ 8 കെ റെസല്യൂഷനുള്ള ടിവികൾക്കുള്ള ഡിമാൻഡ് കൂടുതലാണ്. ചെലവേറുമെങ്കിലും തികവാർന്ന ദൃശ്യ-ശ്രവ്യ മികവാണ് ഇത്തരം ടിവികളെ ആകർഷകമാക്കുന്നത്. ഓണം പ്രമാണിച്ച് കമ്പനികളും ഡീലർമാരും ഒട്ടേറെ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
7000 മുതൽ 25 ലക്ഷം രൂപ വരെ വിലവരുന്ന ടിവികൾ വിപണിയിൽ ലഭ്യമാണ്. സക്രീൻ സൈസ്, ഫീച്ചറുകൾ, ദൃശ്യ-ശ്രവ്യ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് ടിവികളുടെ വില കൂടുന്നത്. നേരത്തെ 32 ഇഞ്ച് ആയിരുന്നു സാധാരണക്കാർ കൂടുതലും വാങ്ങിയിരുന്നതെങ്കിൽ ഇന്ന് അത് മാറിയിട്ടുണ്ട്. 43 ഇഞ്ച് ടിവിക്കാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത്. 50-55 ഇഞ്ച് സ്മാർട്ട് ടിവികൾക്കും ആവശ്യക്കാർ ഏറെയാണ്.
സ്മാർട്ട് ടിവികൾക്ക് വില നന്നായി കുറഞ്ഞതോടെ ആവശ്യക്കാർ കൂടുതലാണ്. 55 ഇഞ്ച് സ്മാർട്ട് ടിവിക്ക് മുമ്പ് 1.5 ലക്ഷം രൂപ വരെയായിരുന്നു വിലയെങ്കിൽ, ഇപ്പോൾ 40000 രൂപയ്ക്ക് അത് ലഭ്യമാകും.
സാധാരണ എച്ച്.ഡി, ഫുൾ എച്ച്.ഡി, മുതൽ ഒഎൽഇഡി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ടിവി ലഭ്യമാണ്. 4കെ റെസല്യൂഷൻ ടിവികൾക്ക് ആവശ്യക്കാർ കൂടുന്നതിനിടെ തന്നെ 8 കെ റെസല്യൂഷൻ ടിവികളും കേരള വിപണിയിൽ സാധാരണമാകുന്നു. സാംസങ്ങ്, എൽജി, സോണി തുടങ്ങിയ പരമ്പരാഗത കമ്പനികൾക്കൊപ്പം സ്മാർട്ട് ടിവി രംഗത്ത് വിപ്ലവം സൃഷ്ടിച്ച മീ ടിവിയും കടുത്ത മത്സരവുമായി ഓണം വിപണിയിലുണ്ട്.
You may also like:നാൽപ്പത് വർഷം കൊണ്ടുണ്ടായ മാറ്റം; മലയാളത്തിലെ ഈ നടനെ മനസ്സിലായോ [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ; സീനിയർ ഡോക്ടർ അറസ്റ്റിൽ [NEWS] Gmail Down| ജിമെയിൽ ഡൗണായി; മെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍ [NEWS]ഇന്റർനെറ്റ് കണക്ഷനോടെ നെറ്റ് ഫ്ലിക്, ആമസോൺ, ഹോട്ട് സ്റ്റാർ, യൂട്യൂബ്, വൂട്ട് തുടങ്ങിയ ആപ്പുകൾ വഴി ടിവി കാണുന്ന നിലയിലേക്ക് കേരളത്തിലെ ദൃശ്യസംസ്ക്കാരത്തിലുണ്ടാകുന്ന മാറ്റമാണ് ഇക്കാലത്തെ പ്രത്യേകത. നേരത്തെയുള്ള കേബിൾ-ഡിടിഎച്ച് രീതിയിൽനിന്ന് വ്യത്യസ്തമാണ് ആപ്പുകൾ മുഖേനയുള്ള ടിവി കാണൽ സംസ്ക്കാരം. ഇഷ്ടമുള്ള പരിപാടികൾ ഇഷ്ടമുള്ള സമയത്ത് കാണാനാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ എണ്ണിയാലൊടുങ്ങാത്ത പുതിയതും പഴയതുമായ സിനിമാശേഖരവും ഇത്തരം ആപ്പുകളിൽ ലഭ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.