കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം കഠിന തടവിനും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി വിധിച്ചു. വിവിധ വകുപ്പുകളിൽ 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിസ്മയയുടെ വിവാഹവും പിന്നീട് ആത്മഹത്യ മുതൽ ശിക്ഷാവിധിയിലേക്ക് എത്തിച്ചേർന്ന സംഭവങ്ങൾ വരെയുള്ള നാൾവഴികൾ പരിശോധിക്കാം.
2019 മെയ് 31- വിസ്മയയും കിരൺ കുമാറുമായുള്ള വിവാഹം
2021 ജൂൺ 21- നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താ നടയിലുള്ള ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ജൂൺ 22 - വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് ഭർത്താവ് മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐ ആയിരുന്ന കിരൺ കുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതേദിവസം തന്നെ കിരൺ കുമാറിനെ ജോലിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തു. വിസ്മയയുടെ മരണം അന്വേഷിക്കാൻ ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരിനെ ചുമതലപ്പെടുത്തി
ജൂൺ 25- വിസ്മയയുടേത് തൂങ്ങി മരണമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
ജൂൺ 28- കിരണിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇതേദിവസം തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസ്മയയുടെ വീട് സന്ദർശിച്ചു.
ജൂൺ 29- കിരണിനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി
ജൂലൈ ഒന്ന്- സ്‍പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണ സംഘം കത്തു നൽകുന്നു
ജൂലൈ അഞ്ച്- കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താം കോട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി
ജൂലൈ 26 - കിരണിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയും തള്ളി
ഓഗസ്റ്റ് ഒന്ന്- അഡ്വ. ജി. മോഹൻരാജിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു
ഓഗസ്റ്റ് ആറ്- കിരണിനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
ഓഗസ്റ്റ് ഏഴ്- കിരണിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട നോട്ടീസുമായി ഗതാഗത മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദർശിച്ചു.
സെപ്തംബർ മൂന്ന്- കിരണിന്റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷൻസ് കോടതി തള്ളി
Also Read-
Vismaya Case | 'ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നു'; മേൽ കോടതിയെ സമീപിക്കുമെന്ന് വിസ്മയയുടെ അമ്മസെപ്തംബർ 10- ഐ.ജി ഹർഷിത അട്ടല്ലൂരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കിരൺ അറസ്റ്റിലായി 80-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒക്ടോബർ എട്ട്- കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി
2022 ജനുവരി 10- കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു
മാർച്ച് രണ്ട്- വിചാരണ നടക്കുന്നതിനിടെ സുപ്രീം കോടതി കിരൺ കുമാറിന് ജാമ്യം അനുവദിച്ചു.
മെയ് 18 - വിചാരണ പൂർത്തിയായി
മെയ് 23- വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി പ്രസ്താവിച്ചു
മെയ് 24- വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് 10 വർഷം കഠിനതടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിൽ കിരൺ കുമാറിന് 25 വർഷം തടവിന് കോടതി ശിക്ഷിച്ചെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിപ്രസ്താവത്തിൽ ജഡ്ജി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.