തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരസ്ഥാനത്ത് ഇരിക്കുമ്പോള്‍ വാക്കിന്റെ പേരില്‍ തിരിച്ചടി നേരിട്ടത് നാലുപേര്‍ക്കാണ്. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട്, വൈദ്യുതി മന്ത്രിയായിരുന്ന ആര് ബാലകൃഷ്ണപിള്ള, തദ്ദേശ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി, ഇപ്പോള്‍ സജി ചെറിയാൻ. ഈ നിലപാടുകളിൽ ചിലതെല്ലാം അതതു പാര്‍ട്ടികള്‍ കാലാകാലങ്ങളില്‍ പറഞ്ഞിരുന്നതാണെന്നാണ് കൗതുകകരം.
ഇഎംഎസ് നമ്പൂതിരിപ്പാട്കോടതിക്കെതിരേയായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ വിമർശനം. അധികാരത്തിലേറും മുന്‍പു പലതവണ പ്രസംഗിച്ചിട്ടുള്ള അതേ വാചകം തന്നെയായിരുന്നു മുഖ്യമന്ത്രി കസേരയിലിരുന്നും അദ്ദേഹം പറഞ്ഞത്. ബൂര്‍ഷ്വാ സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥ മര്ദ്ദകോപകരണമായ ഭരണകൂടത്തിന്റേയും ധനികരുടേയും പക്ഷത്താണ്. കുടവയറുള്ള മുതലാളിയും ദരിദ്രനായ തൊഴിലാളിയും ഇരുവശത്തു വന്നാല്‍ കോടതി കുടവയറുള്ളയാളുടെ കൂടെ നില്ക്കും. ഇതായിരുന്നു വാചകം. ഈ വാക്കുകളുടെ പേരില്‍ ഹൈക്കോടതി മൂന്നുമാസം തടവും ആയിരം രൂപ പിഴയും വിധിച്ചു. സുപ്രീം കോടതി 50 രൂപ പിഴയാക്കി ചുരുക്കി. ഇഎംഎസ് പിഴയടച്ചു.
Also Read-
Saji Cheriyan| ഭരണഘടനാ വിവാദം; മന്ത്രി സജി ചെറിയാൻ രാജിവെച്ചുആർ ബാലകൃഷ്ണപിള്ളരാജീവ് ഗാന്ധി സര്‍ക്കാര്‍ പഞ്ചാബിലെ കപൂര്‍ത്തലയില്‍ റയില്‍വേ കോച്ച് ഫാക്ടറി അനുവദിച്ച സമയം. പാലക്കാട് കോച്ച് ഫാക്ടറിക്കായി കേരളം സമരം ചെയ്തു വരികയായിരുന്നു. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ തീരുമാനം പഞ്ചാബിന് അനുകൂലമായി വന്ന ദിവസം കൊച്ചിയിലെ യോഗത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസംഗം. മലയാളികള്‍ പഞ്ചാബ് മോഡലില്‍ ആയുധമെടുത്താലേ എന്തെങ്കിലും കിട്ടുകയുള്ളോ എന്നായിരുന്നു വാചകം. വിഘടനവാദം പ്രോല്‍സാഹിപ്പിക്കുന്ന പ്രസംഗം എന്നു ഹൈക്കോടതി നിരീക്ഷിച്ചതോടെ രാജി വെക്കേണ്ടിവന്നു.
പാലോളി മുഹമ്മദ് കുട്ടിമടിയില് കനമില്ലെന്ന് ഇപ്പോള്‍ മുഖ്യമന്ത്രി പറയുമ്പോള്‍ 'മടിശ്ശീല' ആണ് പാലോളി മുഹമ്മദ് കുട്ടിയെ കുഴപ്പത്തിലാക്കിയത്. ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം ഹൈക്കോടതി നിരാകരിച്ചപ്പോഴാണ് പ്രസംഗം. മടിയില്‍ കനമുള്ളവരുടെ കൂടെയാണ് കോടതി എന്നായിരുന്നു പരാമര്‍ശം. കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞ് പാലോളി നടപടിയില്‍ നിന്ന് ഒഴിഞ്ഞു.
Also Read-
Saji Cheriyan| അന്ന് ആർ ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാൻ; വാവിട്ട വാക്കിൽ രാജിയാകുന്ന രണ്ടാമത്തെ മന്ത്രികെ കരുണാകരൻപൊതുപ്രസംഗത്തിന്റെ പേരില്‍ അല്ലെങ്കിലും ഒരു വാക്കുകൊണ്ട് രാജിവയ്ക്കേണ്ടി വന്നിട്ടുണ്ട് കെ കരുണാകരനും. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജനെ അന്വേഷിച്ച് എത്തിയ ഈച്ചരവാര്യരോടായിരുന്നു കരുണാകരന്റെ വാക്കുകള്‍. രാജന് കസ്റ്റഡിയില്‍ ഉണ്ടെന്ന ഈച്ചരവാര്യരോട് പറഞ്ഞ കരുണാകരന് കോടതിയില്‍ കേസ് എത്തിയപ്പോള്‍ തിരുത്തി. കസ്റ്റഡിയില്‍ എടുത്തില്ല എന്നായിരുന്നു സത്യവാങ്മൂലം. മുഖ്യമന്ത്രിയുടേത് നുണവാങ്മൂലമാണെന്ന കോടതിയുടെ ഒറ്റവാക്കില്‍ രാജിവച്ചിറങ്ങേണ്ടി വന്നു കരുണാകരന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.