കൊച്ചി: കൊച്ചി മെട്രോയുടെ പേട്ടമുതല്‍ എസ്. എന്‍ ജംഗ്ഷന് വരെയുള്ള റെയില്‍ പാത ട്രയല്‍ റണ്ണിന് സജ്ജമായി. പരീക്ഷണ ഓട്ടത്തിൻ്റെ ഭാഗമായി കൊച്ചി മെട്രോ രാജനഗരിയിലേക്ക് ഓടിയെത്തുവാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് അർദ്ധ രാത്രി 12 ന് പേട്ട പാലം കടന്നു കൊച്ചി മെട്രോ ത്യപ്പൂണിതറയിലേക്ക് സാവധാനം ഓടി തുടങ്ങും. ഇന്ന് രാത്രി 12 മണി മുതൽ തിങ്കൾ പുലർച്ചെ 4.30 വരെയാണ് എസ്. എൻ ജംഗ്ഷൻ വരെയുള്ള പാതയിലാണ് ട്രയൽ റൺ നടക്കുക.
പേട്ട സ്റ്റേഷനിൽ ഇന്ന് രാത്രി 11 മണി മുതൽ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. വൈഗ എന്ന പേരിലുള്ള ആറാം നമ്പർ ട്രയിനാണ് ട്രയലിന് ഉപയോഗിക്കുന്നത്. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗത്തിലാണ് ട്രയൽ റണ്ണിൽ മെട്രോ ഓടിക്കുക. ഇതിനുശേഷം സിഗ്നലുകളും, പാളങ്ങളും വിശദമായി പരിശോധിക്കും.
വടക്കേകോട്ട, എസ്. എന്‍ജംഗ്ഷന്‍ സ്റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളമുള്ള പേട്ട മുതല്‍ എസ്. എന്‍ ജംഗ്ഷന്‍വരെയുള്ളത്. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്.
Also Read-Compensation | വാഹനാപകടത്തില്‍ കാല് തകര്‍ന്നയാള്‍ക്ക് 5.76 കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധി
കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ. എം. ആര്. എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പൈലിംഗ് നടത്തി 27 മാസങ്ങൾക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന് നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ്.എന്‍ ജംഗ്ഷന് വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും.
Also Read-Kochi Metro | കൊച്ചി മെട്രോ തൃപ്പൂണിത്തുറയെ തൊടുന്നു; പേട്ട-എസ്.എന്‍ ജംഗ്ഷന് റെയില്‍പാതയുടെ ട്രയല്‍റണ്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍
കോവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ തിങ്കള്‍ മുതല്‍ ട്രയിനകള്ക്കിടയിലെ സമയദൈര്‍ഘ്യം കുറയ്ക്കുകയാണ്. തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്ഇനി മുതല്‍ 7 മിനിറ്റ് 30 സെക്കന്റ് ഇടിവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 9 മിനിറ്റ് ഇടവിട്ടും ട്രയിന്‍ സര്‍വീസ് ഉണ്ടാകും. മെട്രോസ്റ്റേഷനുകളില്‍ നിന്ന് ഇലക്ട്രിക് ബസ് സര്‍വീസിന് ധാരണ പത്രം ഒപ്പുവെച്ചു.
കൊച്ചി മെട്രോസ്റ്റേഷനുകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിക്കുന്നു. 10 ഇലക്ട്രിക് ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് നോര്‍ത്ത് പറവൂര്‍, ഇന്‍ഫോ പാര്‍ക്ക്, കൊച്ചിന് സ്പെഷല്‍ ഇക്കണോമിക് സോണ്‍, തൃപ്പൂണിത്തുറ, അരൂര്‍, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസിന് മഹാവോയേജ് ഗ്രൂപ്പിന് കെ.എം.ആര്.എല്‍ ലൈസന്‍സ് നല്കി.
Also Read-School Opening | സ്കൂളുകള്‍ നാളെ തുറക്കും; 21 മുതല്‍ ക്ലാസ് സാധാരണനിലയില്‍; ശനിയാഴ്ചയും ക്ലാസുണ്ടാകും
സര്‍വീസ് നടത്തുന്നത് ക്ലീന്‍ സ്മാര്‍ട് ബസ് ലിമിറ്റഡ് ആണ്. കെ.എം.ആര്.എല്‍ ഡയറക്ടര്‍(സിസ്റ്റംസ്) ഡി.കെ സിന്‍ഹയുടെ സാന്നിദ്ധ്യത്തിൽ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്) എ.മണികണ്ഠന് കെ.എസ്.ബി.എല്‍ ഡയറക്ടര്‍ കെ.പി ജയിംസ്, മാഹാവോയേ് പ്രതിനിധി സാഗര്‍ എന്നിവർ ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.ഒരു വര്‍ഷത്തേക്കാണ് കരാര്‍. മഹാവോയേജ്, കെ.എസ്.ബി.എല്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ബസ് സര്‍വീസ് നടത്തുന്നത്. ഇതിനാവശ്യമായ ലൈസന്‍സും സ്ഥലസൗകര്യവുമാണ് കെ.എം.ആര്.എല്‍ നല്‍കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.