നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Season Ticket | റിസര്‍വേഷനില്ലാത്ത ട്രെയിനുകളില്‍ ഇന്നു മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം

    Season Ticket | റിസര്‍വേഷനില്ലാത്ത ട്രെയിനുകളില്‍ ഇന്നു മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം

    2020 മര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സീസണ്‍ ടിക്കറ്റുകളില്‍ 20 ദിവസം സഞ്ചരിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ പുതുക്കുമ്പോള്‍ അവ പുനഃസ്ഥാപിച്ചുകിട്ടും.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: റിസര്‍വേഷനില്ലാതെ സഞ്ചരിക്കാതെ എക്‌സ്പ്രസ് ട്രെയിനുകളില്‍(Train) ഇന്നു മുതല്‍ സീസണ്‍ ടിക്കറ്റില്‍(Season Ticket) യാത്ര ചെയ്യാം. ജനറല്‍ കോച്ചുകളിലാണ് ഇന്നു മുതല്‍ സീസണ്‍ ടിക്കറ്റ് പുനഃസ്ഥാപിക്കുന്നത്. അണ്‍ റിസര്‍വ്ഡ് സിസ്റ്റം ഇന്‍ മൊബൈല്‍(UTS) ഇന്നുമുതല്‍ പ്രവര്‍ത്തനസജ്ജമാകും. ജനസാധരണ്‍ ടിക്കറ്റ് ബുക്കിങ് സേവക്(JTBS) കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

      2020 മര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സീസണ്‍ ടിക്കറ്റുകളില്‍ 20 ദിവസം സഞ്ചരിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ പുതുക്കുമ്പോള്‍ അവ പുനഃസ്ഥാപിച്ചുകിട്ടും.

      കണ്ണൂര്‍-കോയമ്പത്തൂര്‍, എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-ആലപ്പുഴ, കോട്ടയം-നിലമ്പൂര്‍ റോഡ്, തിരുവനന്തപുരം-എറണാകുളം,
      തിരുവനന്തപുരം-ഷൊര്‍ണൂര്‍, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി, രാമേശ്വരം-തിരുച്ചിറപ്പള്ളി, ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട, തിരുവനന്തപുരം-ഗുരുവായൂര്‍, നാഗര്‍കോവില്‍-കോട്ടയം, പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി എന്നീ തീവണ്ടികളിലാണ് തിങ്കളാഴ്ചമുതല്‍ യു.ടി.എസ്., സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കുക.

      Also Read-Car Accident | മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

      മംഗളൂരു-കോയമ്പത്തൂര്‍ നാഗര്‍കോവില്‍-കോയമ്പത്തൂര്‍ എന്നീ തീവണ്ടികളില്‍ ഈ മാസം പത്തുമുതലാണ് ജനറല്‍ കോച്ചുകളുണ്ടാകുക. കോവിഡ് വ്യാപനത്തിനുശേഷം പൂര്‍ണമായും റിസര്‍വ്ഡ് കോച്ചുകളായി സര്‍വീസ് നടത്തിയിരുന്ന തീവണ്ടികളില്‍ ഘട്ടം ഘട്ടമായി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ ഒക്ടോബര്‍ 25-നാണ് തീരുമാനിച്ചിരുന്നത്.

      Accident | സ്കൂട്ടറിൽ ലോറിയിടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് KPCC സെക്രട്ടറി സത്യൻ കടിയങ്ങാടിന്‍റെ മകൾ

      ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. കെ പി സി സി സെക്രട്ടറി സത്യൻ കങ്ങിയാടിന്‍റെ മകൾ അഹല്യ കൃഷ്ണ(15)യാണ് മരിച്ചത്. പേരാമ്പ്ര സെന്‍റ് ഫ്രാൻസിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഹല്യ.

      ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പിന്നാലെ വന്ന ലോറി എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അഹല്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.

      Also Read-School Reopening | 20 മാസത്തിനു ശേഷം കുട്ടികള്‍ സ്‌കൂളിലേക്ക്; പ്രവേശനോത്സവത്തോടെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണസജ്ജം

      കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ഇന്ദിരാഗന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കങ്ങളിലായിരുന്നു.

      ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
      Published by:Jayesh Krishnan
      First published:
      )}