കണ്ണൂര്‍: പഴയങ്ങാടിയില്‍ ഏഴുവയസ്സുള്ള രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച (Rape) കേസില്‍ പഴം വില്പ്പനക്കാരന് അറസ്റ്റില്‍. ഗുഡ്സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിലെ അഷ്റഫിനെ (48) യാണ് പൊലീസ്(Police) പിടികൂടിയത്.
പഴയങ്ങാടി എസ്.ഐ. പി.ജെ. ജിമ്മിയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ മുമ്പും സമാനമായ കേസുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Arrest | ആഡംബര ജീവിതത്തിനും സ്ത്രീകളെ വലയിലാക്കുന്നതിനും മോഷണം; 20 പവന് സ്വര്‍ണവും പണവും കവര്‍ന്ന യുവാവ് പിടിയില്‍
മൂന്നു ലക്ഷം രൂപ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും 20 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച് യുവാവ് പിടിയില്‍(Arrest). കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹില്‍ ഇസ്മായിലാണ് (25) പിടിയിലായത്. പൂവാട്ടുപറമ്പിലെ വീട്ടില്‍ 19നായിരുന്നു മോഷണം(Theft) നടത്തിയത്. വീട്ടുകാര്‍ നോമ്പ് തുറക്കാന്‍ പോയ സമയം വീടിന്ഫെ മുന്‍ വാതില്‍ തകര്‍ത്തായിരുന്നു മോഷണം
ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഉല്പന്നങ്ങളും മാത്രം ഉപയോഗിക്കുന്ന പ്രതി മോഷ്ടിച്ച ബുള്ളറ്റില്‍ സഞ്ചരിച്ചതോടെയാണ് പൊലീസ് പിടിയിലായത്. ബികോം ബിരുദധാരിയായ ഇസ്മയില്‍ ആഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കാറുള്ളത്. മലപ്പുറം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഇസ്മയില്‍.
പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തുകയാണ് പതിവ്. മലപ്പുറം ജില്ലയിലെ ചേളാരിയിലും മോഷണത്തിനു ശ്രമിച്ചതായി പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
Also Read-Palakkad Murder | RSS നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് കൂടി അറസ്റ്റില്‍
ടൗണ്‍ എസി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്പെക്ടര്‍ കെ. രമേഷ് കുമാറും ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത്, മെഡിക്കല്‍ കോളേജ് എസ്ഐ കെ ഹരീഷ്, സിപിഒ പി അരുണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.