കൊച്ചി: സംസ്ഥാനത്ത് ടാങ്കര്‍ ലോറി ഉടമകള്‍ സമരം(Strike) തുടരും. എറണാകുളം ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്ധനവിതരണം പ്രതിസന്ധിയിലാണ്. അതേസമയം ജിഎസ്ടി അടയ്ക്കാനാകില്ലെന്ന നിലപാടിലാണ് ലോറി ഉടമകള്‍.
ബിപിസിഎല്‍, എച്ച്പിസിഎല്‍ എണ്ണക്കമ്പനികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്ന 650-ഓളം ടാങ്കര്‍ ലോറികളുടെ ഉടമകളുടെ പ്രതിനിധികളാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്.
18 ശതമാനം സേവനനികുതിയില്‍ 13 ശതമാനം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടാങ്കര്‍ ഉടമകള്‍ക്ക് നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്തത്. പെട്രോളിയം കമ്പനികളും ജിഎസ്ടി വകുപ്പും തമ്മിലുള്ള വിഷയമാണിതെന്നും സര്‍ക്കാര്‍ ഇതില്‍ പരിഹാരം കാണണമെന്നുമാണ് ലോറി ഉടമകളുടെ ആവശ്യം.
സമരത്തിന്റെ ആദ്യ ദിവസം സംസ്ഥാനത്ത് ഇന്ധനക്ഷാമം അനുഭവപ്പെട്ടിട്ടില്ല. വരും ദിവസങ്ങളില്‍ സമരം തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം അനുഭവപ്പെടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. കരാര്‍ പ്രകാരം സര്‍വീസ് ടാക്സ് എണ്ണക്കമ്പനികളാണ് നല്‍കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ് ആവശ്യം.
കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ ഇന്നു മുതല്ഡ സമരത്തിലേക്ക് നീങ്ങിയത്. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും പെട്രോളിയം പ്രൊഡക്ട്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.