• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഇത്തവണയും സീരിയലിന് നിലവാരമില്ലെന്ന് ജൂറി; സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഇത്തവണയും സീരിയലിന് നിലവാരമില്ലെന്ന് ജൂറി; സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് എത്തിയ സീരിയലുകള്‍ ഒന്നും തന്നെ നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം പുലര്‍ത്താതതിനാല്‍ ആ വിഭാഗത്തിന്  ഇത്തവണ അവാര്‍ഡ് നല്‍കേണ്ടതില്ല എന്നായിരുന്നു ജൂറി തീരുമാനമെന്ന് മന്ത്രി അറിയിച്ചു. 

 • Last Updated :
 • Share this:

  തിരുവനന്തപുരം : മുപ്പതാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രഖ്യാപിച്ചു.

  കഥാവിഭാഗത്തില്‍ സിദ്ധാര്‍ഥ ശിവ ചെയര്‍മാനായ അഞ്ചംഗ ജൂറിയും കഥേതര വിഭാഗത്തില്‍ ജി സാജന്‍ ചെയര്‍മാനായ അഞ്ചംഗ ജൂറിയും രചന വിഭാഗത്തില്‍ കെ ബി വേണു ചെയര്‍മാനായ മൂന്നംഗ ജൂറിയുമാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. സമ്പൂർണ പട്ടിക.

  കഥാവിഭാഗം

  • സംവിധായകന്‍:ഫാസില്‍ റസാഖ് (ടെലിസീരിയല്‍/ടെലിഫിലിം  പിറ, അതിര് )
  • നടന്‍:ഇഷാക് കെ.(ടെലിസീരിയല്‍/ടെലിഫിലിം)പരിപാടി :പിറ (ദൃശ്യ എന്റര്‍ടെയ്ന്‍മെന്റ്)
  •  രണ്ടാമത്തെ നടന്‍: മണികണ്ഠന്‍ പട്ടാമ്പി(ടെലിസീരിയല്‍/ടെലിഫിലിം)വായനശാല (റോസ്ബൗള്‍ ചാനല്‍)
  • നടി:കാതറിന്‍ (ടെലിസീരിയല്‍/ടെലിഫിലിം) അന്ന കരീന (ഫ്‌ളവേഴ്‌സ് ചാനല്‍)
  • രണ്ടാമത്തെ നടി:ജോളി ചിറയത്ത്(ടെലിസീരിയല്‍/ടെലിഫിലിം) കൊമ്പല്‍ (ജീവന്‍ ടി.വി)
  • ബാലതാരം:നന്ദിത ദാസ് (ടെലിസീരിയല്‍/ടെലിഫിലിം)അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍)
  • ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്):പിറ സംവിധാനം:ഫാസില്‍ റസാഖ്ടെ
  • ടെലി ഫിലിം (20 മിനിട്ടില്‍ കൂടിയത്): അതിര് സംവിധാനം: ഫാസില്‍ റസാഖ്‌
  • നിര്‍മ്മാണം : കഥാകൃത്ത് :ലക്ഷ്മി പുഷ്പ(ടെലിസീരിയല്‍/ടെലിഫിലിം) കൊമ്പല്‍ (ജീവന്‍ ടി.വി)
  • ടി.വി.ഷോ : ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരി(എന്റര്‍ടെയിന്‍മെന്റ്) മഴവില്‍ മനോരമ
  • കോമഡി പ്രോഗ്രാം: അളിയന്‍സ് (കൗമുദി ടി.വി)സംവിധാനം:രാജേഷ് തലച്ചിറ
  • ഹാസ്യാഭിനേതാവ് :ഉണ്ണിരാജന്‍ പി. :മറിമായം (മഴവില്‍ മനോരമ)
  • കുട്ടികളുടെ ഷോര്‍ട്ട് ഫിലിം: മഡ് ആപ്പിള്‍സ് (സെന്‍സേര്‍ഡ്) സംവിധാനം: അക്ഷയ് കീച്ചേരി
  • തിരക്കഥ: മഹേഷ് ആലച്ചേരി
  •  ഛായാഗ്രാഹകന്‍: മൃദുല്‍ എസ്. അതിര് (പട്ടാമ്പി കേബിള്‍ വിഷന്‍) ദൃശ്യസംയോജകന്‍ :റമീസ് എം.ബി. പോസ്സിബിള്‍ (കണ്ണൂര്‍ വിഷന്‍)
  • സംഗീത സംവിധായകന്‍: മുജിബ് മജീദ്സംവിധായകന്‍ പോസ്സിബിള്‍ (കണ്ണൂര്‍ വിഷന്‍)
  • ശബ്ദലേഖകന്‍ വിനായക് എസ്. അതിര്
  • കലാസംവിധായകന്‍: സനൂപ് ഇയ്യാല്‍ ( അശാന്തം )
  • സംവിധാനം:കെ.കെ.രാജീവ് :അന്നകരീന (ഫ്‌ളവേഴ്‌സ്- ചാനല്‍)
  • അഭിനയം:മഞ്ജു പത്രോസ്അളിയന്‍സ് (കൗമുദി ടി.വി)

  കഥേതര വിഭാഗം 

  • ഡോക്യുമെന്ററി(ജനറല്‍) :അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍ (മീഡിയ വണ്‍)സംവിധാനം:സോഫിയ ബിന്ദ്
  • ഡോക്യുമെന്ററി (സയന്‍സ് & എന്‍വയോണ്‍മെന്റ്): ആനത്തോഴര്‍ (ഏഷ്യാനെറ്റ് ന്യൂസ്)   സംവിധാനം:കെ.അരുണ്‍കുമാര്‍
  • ഡോക്യുമെന്ററി (ബയോഗ്രഫി): തോരാക്കഥകളുടെ നാഞ്ചിനാട്  (ഏഷ്യാനെറ്റ് ന്യൂസ്)സംവിധാനം : അനീഷ് എം.ജി
  • ഡോക്യുമെന്ററി(വിമന്‍ & ചില്‍ഡ്രന്‍) :മുളഗീതങ്ങള്‍ (സ്വയംപ്രഭ ചാനല്‍) സംവിധാനം :സജീദ് നടുത്തൊടി :എജ്യൂക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍
  • ഡോക്യുമെന്ററി( എഡ്യുക്കേഷണല്‍ ) :മഞ്ചാടി – ഉറുമ്പ്, കാക്ക സംവിധാനം ബി.എസ്. രതീഷ്  നിര്‍മ്മാണം : കൈറ്റ് വിക്ടേഴ്‌സ്
  • ആങ്കര്‍ : അരൂജ എം.വി (എജ്യുക്കേഷണല്‍ പ്രോഗ്രാം)ഫസ്റ്റ് ബെല്‍ പ്ലസ് ടു,  അമീഗോ ബ്രദേഴ്‌സ് (കൈറ്റ് വിക്‌ടേഴ്‌സ്)സംവിധായകന്‍ (ഡോക്യുമെന്ററി): റാഫി ബക്കര്‍ അലാമി
  •  ന്യൂസ് ക്യാമറാമാന്‍ :കൃഷ്ണപ്രസാദ് ആര്‍. പി(ഏഷ്യാനെറ്റ് ന്യൂസ്)
  • വാര്‍ത്താവതാരകന്‍ :കെ.ആര്‍.ഗോപീകൃഷ്ണന്‍  (24 ന്യൂസ്)
  • കോമ്പിയര്‍/ആങ്കര്‍ (വാര്‍ത്തേതര പരിപാടി) : പാര്‍വതി കുര്യാക്കോസ് (സ്വന്തം ജില്ല, ആലപ്പുഴ (മനോരമ ന്യൂസ്) അരവിന്ദ് വി.അരസിയല്‍ ഗലാട്ട (24 ന്യൂസ്)
  • കമന്റേറ്റര്‍: അനൂജ രാജേഷ് (24 ന്യൂസ്)
  • ആങ്കര്‍/ഇന്റര്‍വ്യൂവര്‍:  (കറന്റ് അഫയേഴ്‌സ്) ജയമോഹന്‍ നായര്‍ (മനോരമ ന്യൂസ്) ശരത് ചന്ദ്രന്‍ എസ്(കൈരളി )
  • ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്: :  മുഹമ്മദ് അസ്‌ലം എ. ഭൂമി തരംമാറ്റലിന്റെ പേരില്‍ തട്ടിപ്പ് (മീഡിയാ വണ്‍)
  • ടി.വി.ഷോ (കറന്റ് അഫയേഴ്‌സ്) പരിപാടി: ഗം (ഏഷ്യാനെറ്റ് ന്യൂസ്)
  • കുട്ടികളുടെ പരിപാടി:  ഇ – ക്യൂബ് സ്റ്റോറീസ് – സ്റ്റേജ് ഫ്രൈറ്റ്  (കൈറ്റ് വിക്‌ടേഴ്‌സ്)സംവിധാനം : ശ്രീജിത്ത് സി.എസ്
  • വിദ്യാഭ്യാസ പരിപാടി:മഞ്ചാടി (കൈറ്റ് വിക്‌ടേഴ്‌സ്)രചന, അവതരണം:നേഹ ഡി. തമ്പാന്‍
  • ഡോക്യുമെന്ററി (സയന്‍സ് & എന്‍വയോണ്‍മെന്റ്) മൂന്നാം വളവ് (സെന്‍സേര്‍ഡ്) സംവിധാനം:ആര്‍.എസ്. പ്രദീപ് കുമാര്‍

  കഥാവിഭാഗത്തില്‍ 52 എന്‍ട്രികളും കഥേതര വിഭാഗത്തില്‍ 138 എന്‍ട്രികളുമാണ് ലഭിച്ചിരുന്നത്. രചനാ വിഭാഗത്തില്‍ 13 എന്‍ട്രികള്‍ ഉണ്ടായിരുന്നു. അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് എത്തിയ സീരിയലുകള്‍ ഒന്നും തന്നെ നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം പുലര്‍ത്താതതിനാല്‍ ആ വിഭാഗത്തിന്  ഇത്തവണ അവാര്‍ഡ് നല്‍കേണ്ടതില്ല എന്നായിരുന്നു ജൂറി തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

  കഥാവിഭാഗത്തില്‍ മികച്ച ടെലിസീരിയലിനും മികച്ച രണ്ടാമത്തെ ടെലിസീരിയലിനും അവാര്‍ഡ് ഇല്ല. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) (പെണ്‍) വിഭാഗങ്ങളിലും ഇത്തവണ അവാര്‍ഡിന് അര്‍ഹമായ എന്‍ട്രികള്‍ ഇല്ലായിരുന്നു.  23ഓളം ടെലിഫിലിമുകള്‍ ജൂറിക്ക് മുന്നില്‍ എത്തിയെങ്കിലും രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രമാണ് നിലവാരം പുലര്‍ത്തിയതെന്ന്  ജൂറി വിലയിരുത്തി. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ചിത്രങ്ങള്‍ മികവ് പുലര്‍ത്തി. മികച്ച ലേഖനത്തിനും അവാര്‍ഡിന് അര്‍ഹതയുള്ള രചനകള്‍ ഇല്ല എന്നാണ് ജൂറിയുടെ വിലയിരുത്തല്‍. ജൂറി പരാമര്‍ശം ലഭിച്ച ലേഖനം വാര്‍ത്തയും സത്യാന്വേഷണവും. രചയിതാവ് ശ്യാം ജി.

  പത്രസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി  സി അജോയ് എന്നിവരും പങ്കെടുത്തു.

  Published by:Chandrakanth Viswanath
  First published: