'നിന്നെയും നിന്‍റെ മോളെയും ഞാൻ കൊല്ലും'- നെയ്യാറ്റിൻകര സംഭവത്തിൽ വഴിത്തിരിവായ ആത്മഹത്യാകുറിപ്പ് പൂർണരൂപം

ഈ ലോകം മുഴുവൻ എന്നെയും മകളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്‍റെ പേരിൽ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ നോക്കി- നെയ്യാറ്റിൻകര കേസിൽ വഴിത്തിരിവായ ആത്മഹത്യാകുറിപ്പിന്‍റെ പൂർണരൂപം...

news18
Updated: May 15, 2019, 12:18 PM IST
'നിന്നെയും നിന്‍റെ മോളെയും ഞാൻ കൊല്ലും'- നെയ്യാറ്റിൻകര സംഭവത്തിൽ വഴിത്തിരിവായ ആത്മഹത്യാകുറിപ്പ് പൂർണരൂപം
nyyatinkara Suicide
  • News18
  • Last Updated: May 15, 2019, 12:18 PM IST IST
  • Share this:
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവായത് ആത്മഹത്യ കുറിപ്പ്. ബാങ്ക് ജപ്തി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നതെങ്കിലും, കുടുംബപ്രശ്നപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. ആത്മഹത്യയ്ക്ക് കാരണം ഭർത്താവും ബന്ധുക്കളുമാണെന്ന് ലേഖ വ്യക്തമാക്കുന്നുണ്ട്.

ആത്മഹത്യ കുറിപ്പിന്‍റെ പൂർണരൂപം

എന്‍റെയും എന്‍റെ മകളുടെയും മരണകാരണം

കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത ഇവർ ആണ്.

ഞാൻ വന്ന കാലം മുതൽ അനുഭവിക്കുന്നതാണ്.

ഈ ലോകം മുഴുവൻ എന്നെയും മകളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്‍റെ പേരിൽ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ നോക്കി.എന്‍റെ ജീവൻ രക്ഷിക്കാൻ നോക്കാതെ മന്ത്രവാദികളുടെയ അടുത്ത് കൊണ്ടു പോയി മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്‍റെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് പോയി. എന്‍റെ വീട്ടുകാർ ആണ് എന്നെ രക്ഷിച്ചത്.

കൃഷ്ണമ്മ കാരണമാണ് ഈ വിട്ടിൽ എന്നും വഴക്കാണ്. നേരം വെളുത്താൽ ഇരുട്ടുന്നതുവരെ എന്നെയും മോളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത്, 'നിന്നെയും നിന്‍റെ മോളെയും ഞാൻ കൊല്ലുമെന്നാണ്'.കാരണം കൃഷ്ണമ്മയും എന്‍റെ ഭർത്താവും ശാന്തയും വഴക്ക്. ശാന്ത എന്‍റെ ഭർത്താവിനെ പറഞ്ഞു നിർബന്ധിച്ച് എന്‍റെ കൊച്ചിനെയും മന്ത്രവാദികൾക്ക് കൊടുക്കാൻ ശ്രമിച്ചു. ഈ വീട്ടിൽ രണ്ടുതവണ മന്ത്രവാദം നടത്തി. ശാന്ത, ചന്ദ്രനെക്കൊണ്ട് പെണ്ണു കെട്ടിക്കാൻ നോക്കി. മോൾക്ക് 18 വയസ്. ശാന്തയ്ക്ക് എന്തിന്‍റെ സൂക്കേടാണെന്ന് എനിക്ക് അറിയില്ല.

നാട്ടുകാർ അറിയണം, എന്‍റെയും മകളുടെയും മരണകാരണം ഈ നാലുപേർക്കാണ്. കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രൻ .

എന്ന്
ലേഖ
വൈഷ്ണവി

ഞങ്ങളെ ജീവിക്കാൻ ഇവർ അനുവദിക്കുകയില്ല.കത്തിന്‍റെ തുടർച്ച

കടം തീർക്കാൻ വീടു വിൽക്കാൻ നിന്നപ്പോഴും അവിടെയും തടസ്സം നിൽക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആൽത്തറ ഉണ്ട്. അവർ നോക്കികൊള്ളും നീ ഒന്നും പേടിക്കേണ്ട, അവർ വസിക്കുന്ന മണ്ണ് അവർ നോക്കികൊള്ളും എന്ന് പറഞ്ഞഅ മോനേ തെറ്റിക്കും.

നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രൻ(അതായത് ഭർത്താവ്) അറിയാതെ ഞാൻ അഞ്ചു രൂപ നാട്ടുകാരുടെ കൈയിൽനിന്നും വാങ്ങിയിട്ടില്ല. അയച്ച പൈസ, മകന് അറിയാം. ഞാൻ ബാങ്കിലും, നാട്ടുകാർക്ക് പലിശയും കൊടുത്തു. 22 ആയിരം രൂപയാണ് ശമ്പളം. രണ്ടു ലോൺ പിന്നെ പലിശക്കാർ. ഞാൻ എന്ത് ചെയ്തുവെന്ന് എന്‍റെ ഭർത്താവിന് അറിയാം.

ഇപ്പോൾ ഒമ്പത് മാസമായി ഭർത്താവ് വന്നിട്ട്. അതിനുശേഷം ബാങ്കിൽനിന്നും നോട്ടീസ് ഒട്ടിച്ചു. പത്രത്തിൽ ഇട്ടു. എന്നിട്ടും എന്‍റെ ഭർത്താവ് ബാങ്കിൽ ചെന്ന് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. അയച്ച പേപ്പർ കൊണ്ടുവന്ന് ആൽത്തറയിൽ വെച്ചു പൂജിക്കുന്നതാണ് അമ്മയും മോൻന്‍റെയും ജോലി. ഭാര്യ എന്ന ഒരു സ്ഥാനം എനിക്ക് ഇതുവരെ തന്നിട്ടില്ല.മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ വന്നു ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും അമ്മേടെ മുന്നിൽ ആളാകാൻ എന്‍റെ ഭർത്താവ് എന്തും ചെയ്യും. എനിക്കോ എന്‍റെ കൊച്ചിനോ ആഹാരം കഴിക്കാൻ പോലും ഒരു അവകാശം ഇല്ല.

ഭിത്തിയിൽ എഴുതിവെച്ചത്...

എന്‍റെയും മോളുവിന്‍റെയും മരണകാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്

nyyatinkara Suicide


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading