HOME » NEWS » Kerala »

പുനര്‍നിര്‍മാണത്തിന് ഇതുവരെ ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി

News18 Malayalam
Updated: November 29, 2018, 12:36 PM IST
പുനര്‍നിര്‍മാണത്തിന് ഇതുവരെ ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: സംസ്ഥാന പുനര്‍നിര്‍മാണത്തിന് ഇതുവരെ ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തര പുനര്‍ നിര്‍മാണം സംബന്ധിച്ച് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തി. ദുരിതാശ്വാസത്തിന് ഭക്ഷ്യധാന്യം നല്‍കിയതിനും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വിമാനങ്ങളുടെ വാടക ഇനത്തിലും 290 കോടി രൂപ കേന്ദ്രത്തിന് തിരിച്ചു നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

26,718 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നും പുനര്‍നിര്‍മാണത്തിന് 31,000 കോടി വേണമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍. പാരിസ്ഥിതിക നാശം നികത്താനാകാത്തതെന്നും മുഖ്യമന്ത്രി. സാലറി ചാലഞ്ചിലൂടെ ലഭിച്ചത് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ആകെയുള്ളത് 2683.18 കോടി. ഇതില്‍ 688.48 കോടി ഇതുവരെ ചെലവായി. വീടുകളുടെ നാശനഷ്ടം നികത്താന്‍ 1357.78 കോടിയും ചെലവ് പ്രതീക്ഷിക്കുന്നു. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം രൂപീകരിച്ച രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുള്ളത് 987.73 കോടി രൂപ. ഇതില്‍ 586.04 കോടി ചെലവായി. 706.74 കോടി കൂടി ലഭിച്ചാലേ ഇതുവരെയുള്ള ബാധ്യത തീര്‍ക്കാനാകൂവെന്നു മുഖ്യമന്ത്രി സഭയില്‍വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

ശബരിമലയിൽ താരമായി ഐ.എം. വിജയൻ

പ്രളയകാലത്ത് കേന്ദ്രം അനുവദിച്ച റേഷനും രക്ഷാപ്രവര്‍ത്തനത്തിന് വിമാനങ്ങള്‍ വിട്ടു നല്‍കിയ വകയിലും 290.74 കോടി കേന്ദത്തിന് തിരിച്ച് നല്‍കേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി. എന്‍ഡിആര്‍എഫിലെ മുഴുവന്‍ തുക വിനിയോഗിച്ചാലും ബാധ്യത പൂര്‍ണമായി തീര്‍ക്കാനാകില്ല. റോഡുകളുടെയും വീടുകളുടെയും പുനര്‍നിര്‍മ്മാണം, ജീവനോപാധികളുടെ വീണ്ടെടുപ്പ് തുടങ്ങിയവയ്ക്കാണ് പുനര്‍നിര്‍മ്മാണത്തില്‍ പ്രാധാന്യം.

കുട്ടനാട്, പുഴയോര, പാരിസ്ഥിതിക ദുര്‍ബല മേഖലകള്‍, രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങള്‍, മണ്ണിടിച്ചില്‍ മേഖല എന്നിവിടങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനര്‍നിര്‍മ്മാണം നടത്തൂ. കൊച്ചിയുടെ സമഗ്രവികസനം, തിരുവനന്തപുരം കോഴിക്കോട് ജില്ലകളുടെ പശ്ചാത്തല സൗകര്യ വികസനം, എല്ലാ ജിലകളുടേയും വികസനം എന്നിവയും പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
First published: November 29, 2018, 12:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories