സി-ഡിറ്റ് ഡയറക്ടർ സ്ഥാനത്തു നിന്നും ജി.ജയരാജിനെ മാറ്റി; പകരം ചുമതല എസ് ചിത്രയ്ക്ക്

സിപിഎം സംസ്ഥാന സമിതി അംഗവും ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവാണ് ജയരാജ്.

News18 Malayalam | news18-malayalam
Updated: March 25, 2020, 10:54 AM IST
സി-ഡിറ്റ് ഡയറക്ടർ സ്ഥാനത്തു നിന്നും ജി.ജയരാജിനെ മാറ്റി; പകരം ചുമതല എസ് ചിത്രയ്ക്ക്
ജയരാജ്
  • Share this:
തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജി.ജയരാജനെ നീക്കി. പകരം എസ്.ചിത്ര ഐ.എ.എസിനെയാണ് പുതിയ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജയരാജിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ നീക്കം.

സിപിഎം സംസ്ഥാന സമിതി അംഗവും ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവാണ് ജയരാജ്. സി-ഡിറ്റ് മുന്‍ രജിസ്ട്രാറായിരുന്ന ജയരാജിനെ ഡയറക്ടറായി നിയമിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിരമിച്ചതിന് ശേഷം കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് രജിസ്ട്രാറായി പുനര്‍നിയമനം നല്‍കിയ ശേഷമാണ് ഇയാളെ ഡയറക്ടർ പദവിയിൽ അവരോധിച്ചത്.

You may also like:Coronavirus Pandemic LIVE Updates: തമിഴ്നാട്ടിൽ ആദ്യമരണം; രാജ്യത്ത് കോവിഡ് മരണം 11 ആയി’ [NEWS]നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് കളക്ടർ [NEWS]ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക; അല്ലാത്തപക്ഷം 'ഷൂട്ട് അറ്റ് സൈറ്റ്': മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]

മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ്‌ ഡി-ഡിറ്റ് ഡയറക്ടറായുള്ള നിയമനം. പ്രവൃത്തി പരിചരം മുന്‍നിര്‍ത്തിയാണ് നിയമനമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. ഡയറക്ടറായി നിയമനം നേടുന്നതിനു വേണ്ടി നേരത്തെ രജിസ്ട്രാറായിരുന്ന കാലത്ത് ജയരാജ് സി-ഡിറ്റ് സര്‍വീസ് ചട്ടത്തില്‍ മാറ്റം വരുത്തിയെന്നും ആക്ഷേപമുയർന്നിരുന്നു. ഭരണാനുകൂല സംഘടനയുടെ എതിര്‍പ്പും മറി കടന്നായിരുന്നു നിയമനം.

രുവനന്തപുരം: ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിഡിറ്റ് ഡയറക്ടര്‍ ജി. ജയരാജിന്റെ പ്രസംഗം. തന്നെ സി-ഡിറ്റ് ഡയറക്ടറാക്കിയതില്‍ നിന്ന് മുഖ്യമന്ത്രി പിന്നോട്ട് പോകില്ലെന്ന് പ്രസംഗത്തില്‍ ജി. ജയരാജ് അവകാശപ്പെട്ടു.

യരാജിന്റെ യോഗ്യത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.  ഇതിനിടെ തന്റെ ഭാഗം വിശദീകരിക്കാൻ ജയരാജ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ യോഗത്തിൽ തന്റെ യോഗ്യതയും രാഷ്ട്രീയ സ്വാധീനവും ജയരാജ് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. തന്നെ ഡയറക്ടറായി നിയമിച്ച തീരുമാനത്തില്‍ നിന്ന് മുഖ്യന്ത്രി പിന്‍വലിയില്ലെന്നും ഡയറക്ടറെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് മറുപടി നല്‍കുമെന്നും ജയരാജന്‍ പ്രസംഗത്തില്‍ പറ‍ഞ്ഞിരുന്നു.

First published: March 25, 2020, 9:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading