നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ദ ഹിന്ദു' സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജി. മഹാദേവന്‍ അന്തരിച്ചു

  'ദ ഹിന്ദു' സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജി. മഹാദേവന്‍ അന്തരിച്ചു

  • Last Updated :
  • Share this:
   തിരുവനന്തപുരം:'ദ ഹിന്ദു' ദിനപത്രം തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജി. മഹാദേവന്‍(47) അന്തരിച്ചു.

   ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

   ഒരു ഘട്ടത്തില്‍ രോഗത്തെ തോല്‍പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മഹാദേവന്‍ മാധ്യമപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. ഇതിനിടയിലാണ് രോഗബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലായത്.

   മൃതദേഹം മഹദേവന്റെ വസതിയായ ജവഹര്‍ നഗറിലെ നികുഞ്ജം ഫോര്‍ച്ച്യൂണ്‍, 12-ബി ഫ്‌ളാറ്റില്‍ എത്തിച്ചശേഷം ഇന്ന് വൈകിട്ട് 5:15 ന് പ്രസ് ക്ലബ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് ആറിന് കരമനയിലെ ബ്രാഹ്മണ സമുദായ ശ്മശാനത്തില്‍ നടക്കും. ദേവിയാണ് ഭാര്യ. മകള്‍: മൃണാളിനി മഹാദേവന്‍.

   മഹാദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണപരമായ മാറ്റത്തിന് വേണ്ടി 'ദ ഹിന്ദു'വിലൂടെ മഹാദേവന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

   മഹാദേവന്റെ നിര്യാണംമാധ്യമ ലോകത്തിന് കനത്ത നഷ്ടമാണെന്ന് രമേശ് ചെന്നിത്തലയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

   First published:
   )}