ആലപ്പുഴ: ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി.സുധാകരനെ (g sudhakaran) ക്ഷണിതാവായി ഉള്‍പ്പെടുത്തി സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പിബി അംഗം എ.വിജയരാഘവന് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് അദ്ദേഹത്തിന് പാർട്ടി ഘടകം നിശ്ചയിച്ചത്. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിൽ മുൻ മന്ത്രിയും സിപിഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരൻ അംഗമായി തുടരാൻ യോഗം തീരുമാനിച്ചിരുന്നു.
പഴയ ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉണ്ടായിരുന്നവരെ പുതിയ കമ്മിറ്റിയിലും നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ എച്ച്.സലാം എംഎല്‍എ, ജി.രാജമ്മ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല കമ്മറ്റിയോഗം പുരോഗമിക്കുകയാണ്.
'ഇനി അറിഞ്ഞില്ലെന്ന് പറയരുത്'; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്
സംസ്ഥാനത്തെ പ്രധാന പാതകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗതാ പരിധി ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്. (Kerala police)
കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍, പാസഞ്ചര്‍, ഗുഡ്സ് വാഹനങ്ങള്‍ എന്നിവയുടെ വേഗപരിധിയാണ് പൊലീസ് പട്ടിക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.
Also Read- സെൽഫിയെടുക്കൽ മാത്രമല്ല; മൊബൈൽ ക്യാമറയുടെ അധികമാർക്കും അറിയാത്ത 5 ഗുണങ്ങൾ
സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഓര്‍മ്മപ്പെടുത്തലുമായി സംസ്ഥാന പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
പൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 50 കി.മി, ദേശീയ പാത 85 കി.മി, സംസ്ഥാന പാത 80 കി.മി, നാലുവരി പാത 60 കി. മി, മറ്റു പാതകള്‍ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 50 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 60.കി മി, മറ്റു പാതകള്‍ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി.
മീഡിയം/ഹെവി പാസഞ്ചര്‍ വാഹനത്തിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 70 കി. മി, മറ്റുപാതകള്‍ 60 കി.മി എന്നാണ് വേഗപരിധി.
മീഡിയം/ ഹെവി ഗുഡ്സ് വാഹനങ്ങള്‍ക്ക് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 65 കി. മി, മറ്റുപാതകള്‍ 60 കി.മി എന്നാണ് വേഗപരിധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കി.മി താഴെ വേഗതയിലെ വാഹനങ്ങള്‍ സഞ്ചരിക്കാവും. എന്തായും അമിത വേഗതയില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഒരു അറിയിപ്പ് കൂടിയാണ് പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.