• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'പൂതനമാർക്ക് ജയിക്കാനുള്ള ഇടമല്ല അരൂർ' മന്ത്രി ജി. സുധാകരന്‍റെ പരാമർശം വിവാദമായി

ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്നും മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ കെട്ടിച്ചമക്കുകയാണെന്നും ജി സുധാകരൻ

news18-malayalam
Updated: October 5, 2019, 1:24 PM IST
'പൂതനമാർക്ക് ജയിക്കാനുള്ള ഇടമല്ല അരൂർ' മന്ത്രി ജി. സുധാകരന്‍റെ പരാമർശം വിവാദമായി
g sudhakaran
  • Share this:
ആലപ്പുഴ: പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ എന്ന വിവാദ പരാമർശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂർ മണ്ഡലത്തിലെ തൈക്കാട്ടുശേരിയിൽ ഒരു കുടുംബയോഗത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. കള്ളം പറഞ്ഞും മുതലകണ്ണീർ ഒഴുക്കിയുമാണ് ചിലർ ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു.

മോശം പരാമർശം നടത്തിയ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ് മന്ത്രിയുടെ പരാമർശമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. പുരുഷാധിപത്യത്തിന്‍റെ പ്രതീകമായി മാറിയ ജി. സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ലതിക സുഭാഷ് പറഞ്ഞു.

വോട്ട് കച്ചവടം: ആരോപണം ഉന്നയിക്കുന്നത് അഴിമതി മറയ്ക്കാനെന്ന് ബിജെപി

അതേസമയം അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. ജയിച്ചു കഴിഞ്ഞാൽ ആണ് ചിലർ തനി സ്വരൂപം കാണിക്കുക എന്നാണ് പറഞ്ഞത്. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്നും മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ കെട്ടിച്ചമക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു.
First published: October 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...