അരൂരിൽ തോൽവിക്ക് കാരണമായിട്ടില്ല: മാധ്യമങ്ങൾ കഥയറിയാതെ ആട്ടം കാണരുതെന്ന് സുധാകരൻ

ഷാനിമോൾ പോലും തന്റെ വിജയം പൂതന കൊണ്ടല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്

News18 Malayalam | news18
Updated: November 6, 2019, 7:15 AM IST
അരൂരിൽ തോൽവിക്ക് കാരണമായിട്ടില്ല: മാധ്യമങ്ങൾ കഥയറിയാതെ ആട്ടം കാണരുതെന്ന് സുധാകരൻ
സിനിമാ താരങ്ങൾക്കെതിരെ മന്ത്രി
  • News18
  • Last Updated: November 6, 2019, 7:15 AM IST
  • Share this:
ആലപ്പുഴ: അരൂരില്‍ ഇടതുമുന്നണിക്ക് നേരിടേണ്ടി വന്ന തോൽവിക്ക് താൻ കാരണക്കാരനാണെന്ന് ഉത്തരവാദിത്തപ്പെട്ട ആരും പറ‍ഞ്ഞിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍. തോൽവിക്ക് കാരണക്കാരനല്ല മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുൻപന്തിയിൽ പ്രവർത്തിച്ചുവെന്നാണ് പറയുന്നത്. ഷാനിമോൾ പോലും തന്റെ വിജയം പൂതന കൊണ്ടല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. ഇലക്ഷൻ കമ്മീഷൻ പോലും തള്ളിയ വിഷയത്തിൽ തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ചു വയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും രാഷ്ട്രീയ ക്രിമിനലുകൾ പറയുന്നത് വിശ്വസിക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യർഥിക്കുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Also Read-അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂവെന്ന് സെൻകുമാർ; വിമർശനവുമായി സോഷ്യൽ മീഡിയ

അരൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾക്കെതിരെ സുധാകരൻ നടത്തിയ പൂതന പരാമർശം വിവാദങ്ങൾ ഉയർത്തിയിരുന്നു. ഈ പരാമര്‍ശത്തിന്റെ പേരിൽ തോൽവിക്ക് കാരണം സുധാകരൻ തന്നെയെന്ന് ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങള്‍ തള്ളിയ മന്ത്രി, അരൂരില്‍ പരാജയത്തിന് കാരണക്കാരൻ താനാണെന്ന് കുട്ടനാട്ടില്‍ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പരസ്യമായി പറയാന്‍ അങ്ങനൊരാള്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അരൂരിലെ പരാജയത്തെപ്പറ്റി മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.ഇന്ന് രാവിലെ 10 മണി മുതല്‍ ഏകദേശം 10 മണിക്കൂര്‍ നീണ്ട 3 തലങ്ങളിലെ പരിശോധനയില്‍ പരാജയ കാരണങ്ങള്‍ വ്യക്തമായി ആലപ്പുഴ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഞാനും അതില്‍ സംബന്ധിച്ചിരുന്നു.

അവിടെ ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പ്പന്തിയില്‍ പ്രവര്‍ത്തിച്ചുയെന്നാണ് പറഞ്ഞത്.എന്നാല്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം ഞാനാണ് കാരണക്കാരന്‍ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പരസ്യമായത് പറയാന്‍ അങ്ങനൊരാള്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നു.

ഷാനിമോള്‍ പോലും തന്‍റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.First published: November 6, 2019, 7:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading