നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM| പരസ്യ ശാസന കൊണ്ട് തീരുന്നില്ല ആലപ്പുഴയിലെ പോര്; സുധാകരനെ 'വെട്ടിമാറ്റി' എച്ച് സലാം

  CPM| പരസ്യ ശാസന കൊണ്ട് തീരുന്നില്ല ആലപ്പുഴയിലെ പോര്; സുധാകരനെ 'വെട്ടിമാറ്റി' എച്ച് സലാം

  ഉദ്ഘാടന നോട്ടീസിലെ സ്കൂളിന്റെ ചിത്രത്തിൽ നിന്നും  സുധാകരന്റെ പേരുൾപ്പെടുന്ന ഭാഗം ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് മറച്ചത്.

  News18 Malayalam

  News18 Malayalam

  • Share this:
  ആലപ്പുഴ: സംസ്ഥാന നേതൃത്വം ഇടപെട്ട് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന നിർദ്ദേശം നൽകിയിട്ടും പോരടങ്ങാതെ ആലപ്പുഴയിലെ സി പി എം(cpm). ജി സുധാകരന്റെ (G Sudhakaran) എംഎൽഎ ഫണ്ടുപയോഗിച്ച് (MLA Fund) നിർമ്മിച്ച സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സുധാകരനെ  വെട്ടിമാറ്റി എച്ച് സലാം എംഎൽഎ.

  ഉദ്ഘാടന നോട്ടീസിലെ സ്കൂളിന്റെ ചിത്രത്തിൽ നിന്നും  സുധാകരന്റെ പേരുൾപ്പെടുന്ന ഭാഗം ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് മറച്ചത്. പുന്നപ്ര ജെ ബി സ്കൂളിന്റെ ഉദ്ഘാടന നോട്ടീസിലാണ് മറിമായം. യഥാർത്ഥ ചിത്രത്തിൽ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ ജി സുധാകരന്റെ നിർദ്ദേശാനുസരണം എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാൽ നോട്ടീസിലെ ചിത്രത്തിൽ ഫോട്ടോഷോപ്പ്  ഉപയോഗിച്ച് ആ ഭാഗം മറച്ചിരിക്കുകയാണ്.

  നോട്ടീസ് അച്ചടിച്ചതും അതിഥികളെ ക്ഷണിച്ചതും എംഎൽഎയുടെ ഓഫീസാണെന്ന്  പ്രധാന അധ്യാപകൻ എ എം അഹമ്മദ് കബീർ വെട്ടിമാറ്റൽ സ്ഥിരീകരിച്ചു കൊണ്ട് ന്യൂസ് 18 നോട് പറഞ്ഞു.

  സ്ഥലത്തെ പ്രാദേശിക കോൺഗ്രസ്, ബി ജെ പി നേതാക്കളെ അടക്കം ക്ഷണിച്ച ചടങ്ങിൽ സുധാകരനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നുമില്ല. സുധാകരന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ചടങ്ങിൽ സിപിഎം ഏരിയാ സെക്രട്ടറി ആണ് പാർട്ടി പ്രതിനിധി. തൊട്ടടുത്ത മണ്ഡലമായ ആലപ്പുഴയിൽ തോമസ് ഐസക്ക് ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ് അമ്പലപ്പുഴയിലെ വെട്ടിയൊതുക്കൽ.

  സംഭവം വിവാദമായതോടെ പഴയ നോട്ടീസ് നീക്കം ചെയ്യുകയും പുതിയ നോട്ടീസ് അച്ചടിച്ചിറക്കുകയും ചെയ്തു. ഇന്നലെ രാത്രി തന്നെ സുധാകരന്റെ പേരുള്ള പുതിയ നോട്ടീസ് അച്ചടിച്ചിറക്കി.

  Also Read-കരിപ്പൂരിൽ മൂന്ന് പേരിൽ നിന്നായി 1.9 കോടിയുടെ സ്വർണം പിടികൂടി; പിടിച്ചെടുത്തത് 4.7 കിലോ മിശ്രിത രൂപത്തിലുള്ള സ്വർണം

  പരസ്യ ശാസന അടക്കമുള്ള സംഘടനാ നടപടികൾക്ക് ശേഷം ഒറ്റക്കെട്ടായി നീങ്ങണമെന്ന നേതൃത്വത്തിന്റെ നിർദ്ദേശത്തെ പാടെ തള്ളിയാണ് അമ്പലപ്പുഴയിലെ പരസ്യ പോര്. വിവിധ വിഭാഗങ്ങളായി തമ്മിലടിക്കുന്ന ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ നേതൃത്വങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

  പന്തീരങ്കാവ് UAPA കേസിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്ന് സി.പി.എം

  സി.പി.എം. (CPM) കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തില്‍ പന്തീരങ്കാവ് യു.എ.പി.എ. (UAPA) വിഷയത്തില്‍ പൊലീസിനെതിരെ വിമര്‍ശനം. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്ന് രണ്ട് ലോക്കല്‍ കമ്മിറ്റികളാണ് വിമര്‍ശനമുന്നയിച്ചത്. അലനെയും താഹയെയും അറസ്റ്റ് ചെയ്തത്, യുഎപിഎ ചുമത്തിയ നടപടി ശരിയായില്ലെന്നായിരുന്നു വിമർശനം.

  പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്നതിന്റെ തെളിവാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അലനും താഹയും പാര്‍ട്ടി കുടുംബാംഗങ്ങളാണ്. ആത്യാന്തികമായി പാര്‍ട്ടിക്ക് നഷ്ടമാണുണ്ടായതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. ഇരുവര്‍ക്കുമെതിരെയുള്ള പൊലീസ് നടപടി ശരിയായില്ലെന്നും വിമര്‍ശനമുയര്‍ന്നു. വിഷയം പഠിക്കാതെ ധൃതിപ്പെട്ട് കേസെടുത്തത് പൊലീസിന്റെ വീഴ്ച്ചയെന്ന് സിപിഎം പ്രതിനിധികള്‍ തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ സര്‍ക്കാറിനെയാണിത് വിരല്‍ ചൂണ്ടുന്നത്.

  ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അലനും താഹയും അറസ്റ്റിലായപ്പോള്‍ പന്തീരങ്കാവ് ലോക്കല്‍ കമ്മിറ്റി തുടക്കത്തില്‍ പൊലീസ് നിലപാടിന് എതിരായിരുന്നു.
  Published by:Naseeba TC
  First published:
  )}