• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണം'; ജി. സുധാകരൻ

'ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണം'; ജി. സുധാകരൻ

ഇവിടെയിപ്പോൾ കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകളെയും തിരിച്ചറിയാൻ പറ്റാതായതായും കമ്മ്യൂണിസ്റ്റുകളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നതാണ് പ്രശ്നമെന്നും സുധാകരൻ

  • Share this:
ആലപ്പുഴ: ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സത്രീകളെ പ്രവേശിക്കാവൂ എന്ന വാദം അംഗീകരിക്കണമെന്ന്  മുന്‍ മന്ത്രി ജി സുധാകരൻ. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു പുരോഹിതർ കല്യാണത്തിനും മറ്റു പൊതു ചടങ്ങുകളിലും അടിവസ്ത്രം ധരിച്ച് പങ്കെടുക്കണമെന്ന് പറഞ്ഞത് ചിലർ വിവാദമാക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്തു. ക്രിസ്ത്യൻ മുസ്ലീം പുരോഹിതർ എത്തുന്നത് പാദം കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും കളിയാക്കാനാണ് ചിലർക്ക് താത്പര്യമെന്ന് ജി സുധാകരൻ പറഞ്ഞു.

Also Read-തിരുവനന്തപുരം കോർപറേഷൻ ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല; ഇനി സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുക്കില്ല

രാഷ്ട്രീയമൊരു കലയാണെന്നും അതറിയാതെ കുറേപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങിയിരിക്കുകയാണ്. ഇവിടെയിപ്പോൾ കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകളെയും തിരിച്ചറിയാൻ പറ്റാതായതായും അദ്ദേഹം പറഞ്ഞു.

Also Read-കേരള സര്‍ക്കാർ അപേക്ഷ ഫോറങ്ങളിൽ 'ഭാര്യ' വേണ്ട 'ജീവിതപങ്കാളി' മതി; ഭരണപരിഷ്കാര കമ്മിഷന്‍ നിർദേശം

കമ്മ്യൂണിസ്റ്റുകളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നതാണ് പ്രശ്നമെന്നും സുധാകരൻ പറഞ്ഞു. ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്നും നരബലി നടത്തുന്നത് രാഷ്ട്രീയക്കാരുടെ കുപ്പായമിട്ടവരാണെന്നും അദ്ദേഹം പറയുന്നു. ഇത്തരക്കാർ കേരളത്തിൽ കൂടിവരികയാണെന്നും ജി സുധാകരൻ പറഞ്ഞതായി മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തു.
Published by:Jayesh Krishnan
First published: