നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയും; ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം': എ.കെ ബാലന് മറുപടിയുമായി സുകുമാരൻ നായർ

  'വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയും; ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം': എ.കെ ബാലന് മറുപടിയുമായി സുകുമാരൻ നായർ

  'ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിശ്വാസത്തെക്കുറിച്ചു പറയാന്‍ പാടില്ല എന്നാണോ? വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നു വിശ്വാസികള്‍ തീരുമാനിക്കും'

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • Share this:
   കോട്ടയം: ശബരിമല പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയ മന്ത്രി എ.കെ.ബാലന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. 'വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയും. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിശ്വാസത്തെക്കുറിച്ചു പറയാന്‍ പാടില്ല എന്നാണോ? വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നു വിശ്വാസികള്‍ തീരുമാനിക്കും. ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം. എ.കെ.ബാലന്‍ അദ്ദേഹത്തിന്റെ വഴി നോക്കട്ടെ. മറുപടി പറയേണ്ടിടത്ത് പറഞ്ഞോളാം'- സുകുമാരൻ നായർ ന്യൂസ് 18നോട് പറഞ്ഞു. വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂര്‍വം ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ചാണ് എ.കെ ബാലൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

   മുഖ്യമന്ത്രിക്കെതിരെ അയ്യപ്പകോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിക്കെതിരെ വിശ്വാസികൾ വോട്ടു ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തതിനെതിരെയും എ.കെ ബാലൻ പരാതി നൽകിയിട്ടുണ്ട്.

   Also Read 'പരാജയ ഭീതി മൂലം എൽഡിഎഫ് ദൈവങ്ങളെ കൂട്ടുപിടിക്കുന്നു; അധികാരത്തിൽ വന്നാൽ ശബരിമല സംരക്ഷിക്കും': ഉമ്മൻ ചാണ്ടി

   . ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചൊവ്വാഴ്ച രാവിലെ പറഞ്ഞിരുന്നു. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.  സുകുമാരൻ നായർക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശബരിമലയുമായി ബന്ധപ്പെട്ട പരാമർശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ബാലൻ പരാതി നൽകിയത്.

   Also Read 'ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം നിന്ന ചരിത്രമില്ല': പിണറായിയെ പരിഹസിച്ച് കെ സുധാകരന്‍

   അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പ്രതകരിച്ചത്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.

   Also Read അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ

   സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് മുഖ്യമന്ത്രി മറുപടി നൽകി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   അതേസമയം തെരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം എൽഡിഎഫ് ദൈവങ്ങളെ കൂട്ടു പിടിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ഈ നിലപാടായിരുന്നു നേരത്തെ എങ്കിൽ ശബരിമല സംബന്ധിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന് പറഞ്ഞവരെ എതിർക്കേണ്ട കാര്യമില്ലായിരുന്നു. ശബരിമലയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആരും അംഗീകരിക്കില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല സംരക്ഷിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

   എൻഎസ്എസ് ആചാരം സംരക്ഷിക്കാനാണ് നിലകൊണ്ടത്. അവരെ പോലും വിമർശിച്ചു. ശബരിമല ഒരു വികാരമാണ്. ജാതിമത ചിന്തകൾക്ക് അതീതമാണ് ശബരിമല. അതിനെതിരെയാണ് സർക്കാർ നിലപാട് എടുത്തതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

   പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.  അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്, ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുര്‍ബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവനയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
   Published by:Aneesh Anirudhan
   First published:
   )}