തൃശ്ശൂർ: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇന്ന് ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണ സമിതിയാണ് വിവാഹങ്ങൾ നടത്താൻ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
വധുവും വരനും ഉൾപ്പെടെ പത്ത് പേർക്ക് പങ്കെടുക്കാം. ഒരു ദിവസം 60 വിവാഹങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. മുൻകൂട്ടി ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രം നടത്തും. പെട്ടന്ന് വരുന്നവർക്ക് വിവാഹം നടത്താൻ അനുമതി നൽകില്ല.
രണ്ട് ഫോട്ടോഗ്രാഫർ / വിഡിയോ ഗ്രാഫർമാരെ മാത്രം അനുവദിക്കും. നിലവിൽ രണ്ട് മണ്ഡപങ്ങൾ ഉണ്ടെങ്കിലും ഒരു സമയം ഒരു മണ്ഡപത്തിൽ മാത്രം വിവാഹം നടത്തുകയുള്ളൂ. ഓരോ വിവാഹത്തിന് ശേഷവും മണ്ഡപം സാനിറ്റെസ് ചെയ്യും.
എന്നാൽ തീയതി സംബന്ധിച്ച അന്തിമ തീരുമാനം ജില്ല ഭരണകൂടവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് എടുക്കുക. ജില്ല ഭരണകൂടവുമായി ഇന്ന് ചർച്ച നടത്തും. മെയ് 21 ന് വിവാഹങ്ങൾ ആരംഭിക്കാൻ ദേവസ്വം ബോർഡ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സർക്കാർ ഇടപെട്ട് തടയുകയായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.