• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഞ്ച് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

അഞ്ച് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

rain

rain

  • Last Updated :
  • Share this:
    തമിഴ്നാട്ടിൽ നാശംവിതച്ച ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. മധ്യകേരളത്തില്‍ വൈകിട്ടോടെ അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ കനത്ത മഴയാണ് പെയ്യുന്നത്.

    ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ 20 മരണം

    തമിഴ്‌നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തികുറഞ്ഞാകും കേരളതീരത്തെത്തുക. മധ്യകേരളത്തിലൂടെ പടിഞ്ഞാറ് ദിശയില്‍ അറബിക്കടിലേക്കാകും കാറ്റിന്റെ ഗതി. ഗജ ഇപ്പോൾ തമിഴ്നാട്ടിലെ അവിരാമപട്ടണത്ത് നിന്ന് 95 കിലോമീറ്റർ അകലെയാണെന്നും വൈകിട്ട് 40 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. 20 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

    നാളെയും ശക്തമായ മഴ തുടരും. കടല്‍ പ്രക്ഷുബ്ധമാകും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിസമയത്ത് മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവരാണ അതോറിറ്റി മുന്നറയിപ്പ് നല്‍കി. ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നി  ജില്ലകളിൽ മണിക്കൂറിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗത്തിലും ചില അവസരങ്ങളിൽ 60 കി. മീ വേഗത്തിലും  കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന ജാഗ്രത  നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

    ശക്തമായ കാറ്റടിക്കുവാൻ സാധ്യത ഉള്ളതിനാൽ  മരങ്ങൾ, വൈദ്യുത തൂണുകൾ, ടൗവറുകൾ എന്നിവിടങ്ങൾ അധികസമയം ചിലവഴിക്കിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യാൻ പാടുള്ളതല്ല.

    ശക്തമായതോ  അതി ശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ രാത്രികാല യാത്രകൾ ഒഴിവാക്കേണ്ടതാണ്.

    ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തു മലയോര മേഖലയിലോട്ടുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.

    മലയോര മേഖലയിൽ  ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ താമസിക്കുന്നവർ എത്രയും പെട്ടന്ന് അവിടുനിന്നു മാറിത്താമസിക്കേണ്ടതാണ്

    ഔദ്യോഗിക അറിയിപ്പുകൾ അനുസരിച്ചു മാത്രം പ്രവർത്തിക്കുകയും ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക.

    പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില് കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

    നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും   ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും.

    വീടിനുള്ളിൽ വെള്ളം കയറുകയാണെങ്കിൽ വൈദ്യുതി ബന്ധം വിച്ചേദിക്കുക.

    വലിയ മരങ്ങൾ/ വീടിനു മുകളിൽ ഉയർന്നു നിൽക്കുന്ന തെങ്ങുകൾ എന്നിവയുടെ  ചുവട്ടിൽ വീടുള്ളവർ അവിടെനിന്നു തല്ക്കാലം മാറിത്താമസിക്കുക.

    വാർത്ത മാധ്യമങ്ങൾ ഇപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും മുന്നറിയിപ്പുകൾ കണക്കിലെടുത്തു വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക.
    First published: