സുരക്ഷയുടെ പുതിയ പാഠങ്ങൾ; സന്നിധാനത്ത് ഗാനസുരക്ഷാഞ്ജലിയുമായി അഗ്നിശമനസേന

ഭക്തിഗാനങ്ങൾക്കൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടതിനെക്കുറിച്ചുമായിരുന്നു ഗാനസുരക്ഷാഞ്ജലി...

News18 Malayalam | news18-malayalam
Updated: December 5, 2019, 6:05 PM IST
സുരക്ഷയുടെ പുതിയ പാഠങ്ങൾ; സന്നിധാനത്ത് ഗാനസുരക്ഷാഞ്ജലിയുമായി അഗ്നിശമനസേന
fireforce sabarimala
  • Share this:
ശബരിമല: സന്നിധാനത്തെത്തിയ ഭക്തർക്ക് വ്യത്യസ്തമായ വിരുന്നൊരുക്കി അഗ്നി രക്ഷാ സേന. ഗാനസുരക്ഷാഞ്ജലി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഭക്തർക്ക് ജാഗ്രതയുടെ പുതിയ പാഠങ്ങളായി. ഭക്തിഗാനങ്ങൾക്കൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടതിനെക്കുറിച്ചുമായിരുന്നു ഗാനസുരക്ഷാഞ്ജലി.


ആദ്യം ഭക്തിഗാനത്തോടെ തുടക്കം. ഇടവേളകളിൽ സുരക്ഷയുടെ പുതിയ പാഠങ്ങൾ. ഒരാളുടെ തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം പുറത്തെടുത്ത് അയാളുടെ ജീവന്‍ രക്ഷിക്കേണ്ടത് എങ്ങനെയെന്ന് ആദ്യ പാഠം. പാമ്പുകടിയേറ്റാല്‍ എങ്ങിനെ ജീവന്‍ രക്ഷിക്കാം, പാചക വാതക സിലിണ്ടര്‍ കൈകാര്യം ചെയ്യേണ്ട വിധം, ചോര്‍ച്ചയുണ്ടായി തീപിടിച്ചാല്‍ എങ്ങിനെ അണക്കാം, ദൈനംദിന ജീവിതത്തിൽ ഒരു സാധാരണക്കാരൻ അഭിമുഖീകരിക്കാൻ ഇടയുള്ള എല്ലാ അപകടങ്ങളിലും ഒരു ബോധവൽക്കരണം. കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്ന വിധം, ഫയര്‍ എക്സിറ്റ്വിംഗിഷറിന്റെ പ്രവര്‍ത്തനം എന്നിവയും പരിചയപ്പെടുത്തി.


കയര്‍ കെട്ടി നടത്തുന്ന രക്ഷാപ്രവര്‍ത്തനവും ഭക്തർക്ക് പുതിയ അറിവായി. സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി അഗ്നിശമന, രക്ഷാസേന നിര്‍ദേശിക്കുന്ന അഷ്ടസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും ഉദ്യോഗസ്ഥർ നല്‍കി. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് മനസിലാക്കാൻ അവരുടെ ഭാഷയിലും പരിഭാഷപെടുത്തി.
First published: December 5, 2019, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading