നടിയെ ആക്രമിച്ച സംഭവം: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി സംഭവത്തിൽ ഗണേഷ് കുമാർ MLAയുടെ സഹായിക്ക് മുൻകൂർ ജാമ്യം
നടിയെ ആക്രമിച്ച സംഭവം: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി സംഭവത്തിൽ ഗണേഷ് കുമാർ MLAയുടെ സഹായിക്ക് മുൻകൂർ ജാമ്യം
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദീപ് കുമാർ കാഞ്ഞങ്ങാട് എത്തിയതിന് തെളിവുകൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച പ്രദീപിന് നോട്ടീസ് നൽകിയത്.
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗണേഷ് കുമാർ എം.എൽ.എയുടെ സഹായി പ്രദീപ് കുമാറിന് മുൻകൂർ ജാമ്യം. വ്യാഴാഴ്ച നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പ്രദീപ് കൂമാറിനെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരിക്കുന്നത്. നോട്ടീസിൽ അനുവദിച്ച സമയം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാകാത്ത പ്രദീപ് കാസർഗോഡ് സെഷൻസ് കോടതിയെ സമിപിക്കുകയായിരുന്നു.
കോടതി ഈ മാസം 19 വരെ പ്രദീപിന്റ അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടു. പത്തൊൻപതിന് രാവിലെ പതിനൊന്നു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ സിഐക്ക് മുന്നിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. കേസിന്റ ആവശ്യത്തിനല്ലാതെ ജില്ലയിൽ പ്രവേശിക്കരുതെന്നും ഉത്തരവിലുണ്ട്.
ദിലീപിന് എതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കുന്നതിലെ പ്രോസിക്യൂഷന്റ പ്രധാന സാക്ഷിയാണ് തൃക്കണ്ണാട് സ്വദേശിയായ വിപിൻലാൽ. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ നേരിട്ടും കത്തിലുടെയും ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് വിപിൻ ബേക്കൽ പൊലീസിന് പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദീപ് കുമാർ കാഞ്ഞങ്ങാട് എത്തിയതിന് തെളിവുകൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച പ്രദീപിന് നോട്ടീസ് നൽകിയത്. തെളിവുകൾ ലഭിച്ചിട്ടും പ്രദീപിനെ പിടികൂടാത്തത് മുൻകൂർ ജാമ്യത്തിന് അവസരം ഒരുക്കുകയാണെന്ന് പരാതി നേരത്തെ ഉയർന്നിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.