തിരുവനന്തപുരം: ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമ താരങ്ങളോട് പിന്മാറാൻ സര്‍ക്കാർ ആവശ്യപ്പെടണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎൽഎ. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി,ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യങ്ങളാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അഭിനയിക്കുന്നവരുടെ മനസുകളിലാണ് ആദ്യ സാംസ്കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രിവിഎൻ വാസവൻ പറഞ്ഞു.അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാകവെന്നും മന്ത്രി പറഞ്ഞു. ഒരു അഭ്യർഥന വേണമെങ്കില്‍ നമ്മുക്കെല്ലാവർക്കും നടത്താമെന്നും മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ റമ്മിക്ക് അടിമപ്പെട്ട് നിരവധി ആളുകളുടെ ജീവിതമാണ് വഴിയാധാരമാകുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്തരം നാണം കെട്ട പരസ്യങ്ങളില്‍ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും മാന്യന്മാര്‍ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.