• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുത്തുകേസിലെ പ്രതി അടക്കമുള്ളവരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം; ജയിലിൽ ഇവരെ സന്ദർശിച്ചവരുടെ വിവരങ്ങൾ പരിശോധിക്കുന്നു

കുത്തുകേസിലെ പ്രതി അടക്കമുള്ളവരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം; ജയിലിൽ ഇവരെ സന്ദർശിച്ചവരുടെ വിവരങ്ങൾ പരിശോധിക്കുന്നു

ഏഴു പേർക്കെതിരെയും പൂജപ്പുര പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു

നസീം, ശിവരഞ്ജിത്ത്

നസീം, ശിവരഞ്ജിത്ത്

  • Share this:
    തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത തടവുകാരെ സന്ദർശിച്ചവരുടെ വിവരങ്ങൾ പരിശോധിക്കുന്നു. പി.എസ്.എസി പരീക്ഷാ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന നസീം ഉൾപ്പെടെ ഏഴു പേരുടെ പക്കൽ നിന്നാണ് ഇന്നലെ കഞ്ചാവ് പിടിച്ചെടുത്തത്. ഇവരെ സന്ദർശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏഴു പേർക്കെതിരെയും പൂജപ്പുര പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. വരും ദിവസങ്ങളിലും ജയിലിൽ പരിശോധന ശക്തമാക്കുമെന്ന് ജയിൽ മേധാവി വ്യക്തമാക്കി.

    വ്യാഴാഴ്ച രാത്രി നസീമിനെ ഉൾപ്പടെ പാർപ്പിച്ചിരുന്ന ബ്ലോക്കിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് കഞ്ചാവും ബീഡിയും ഹാൻസും ഉൾപ്പടെയുള്ള നിരോധിത വസ്തുക്കൾ പിടികൂടിയത്. നസീമിനെ കൂടാതെ ആറ് തടവുകാരിൽനിന്ന് കഞ്ചാവ് ഉൾപ്പടെയുള്ളവ പിടികൂടിയിട്ടുണ്ട്. ഡിജിപിയുടെ നിർദേശാനുസരണം ഇന്നലെ രാത്രി എഴു മുതൽ ഒമ്പത് വരെയാണ് ജയിലിൽ പരിോശധന നടത്തിയത്. സൂപ്രണ്ട് ബി സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

    Also Read- 'സത്യം മൂടിവയ്ക്കാൻ കഴിയാത്ത ശവക്കല്ലറകൾ'; മിസ് കുമാരി മുതൽ കൂടത്തായി വരെ

    First published: