• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പൊള്ളലേറ്റു

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പൊള്ളലേറ്റു

അപകടത്തിൽ വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു.

  • Last Updated :
  • Share this:
    പാലക്കാട്: തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു.

    വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകന്‍ സെബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് വീട്ടില്‍ റസാഖിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പൊള്ളലേറ്റിട്ടില്ല.

    Also Read-വായില്‍ നിന്ന് നുരയും പതയും; പത്തനംതിട്ടയിൽ വീട്ടുവളപ്പിൽ കയറിയ നായ ചത്തു

    പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പട്ടാമ്പി ഫയര്‍ ഫോഴ്സ് വീട്ടിലെത്തി തീയണച്ച് ഗ്യാസ് ലീക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പരുക്കേറ്റവര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം
    Published by:Jayesh Krishnan
    First published: