തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനെ പരോക്ഷമായി വിമർശിച്ച് ഗീവർഗീസ് കൂറിലോസ് തിരുമേനി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഗീവർഗീസ് കൂറിലോസ് നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിൽ ആരെയും വ്യക്തിപരമായി പരാമർശിക്കുന്നില്ലെങ്കിലും വിജയരാഘവൻ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് പോസ്റ്റിന് കാരണമെന്ന് വ്യക്തമാണ്.
തെരഞ്ഞെടുപ്പുകൾ വരും പോകുമെന്നും ജയവും തോൽവിയും മാറി മറിയാമെന്നും പക്ഷേ, വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS] എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടിയാണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ കാലത്തും ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
ദേശാഭിമാനിയുടെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിൽ മുന്നോക്കസംവരണ വിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് വിജയരാഘവൻ ആരോപിച്ചിരുന്നു. സംവരണത്തിന് എതിരെ കേരളത്തിൽ രംഗത്തിറങ്ങിയത് വർഗീയസംഘടനകൾ ആയിരുന്നു എന്നും വിജയരാഘവൻ ആരോപിച്ചു. ഹിന്ദു വർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നത് ആത്യന്തികമായി ഹിന്ദുത്വശക്തികളെ തന്നെയാകും സഹായിക്കുകയെന്നും വിജയരാഘവൻ എഴുതി. യു ഡി എഫ് നേതാക്കൾ പാണക്കാട് പോയതിനെ വിമർശിച്ച വിജയരാഘവൻ ജമാ അത്തെ ഇസ്ലാമിയുമായി യു ഡി എഫ് ഉണ്ടാക്കിയ നീക്കുപോക്കിനെയും രൂക്ഷമായി വിമർശിച്ചിരുന്നു.
ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചത്,
'പറയാതെ വയ്യ
തെരഞ്ഞെടുപ്പുകൾ വരും പോകും, ജയവും തോൽവിയും മാറി മറിയാം. പക്ഷെ വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്ഫോടനത്‌മകമായ സന്ദര്ഭങ്ങളിൽ പോലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നതും മുസ്ലിം -ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്പിക്കും'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.