നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  LIVE- പൊതുപണിമുടക്ക്: കേരളത്തിൽ ജനജീവിതം സ്തംഭിച്ചു

 • News18 India
 • | January 08, 2019, 14:58 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  14:51 (IST)

  സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത് 111 ജീവനക്കാർ. ആകെ ജീവനക്കാർ 4860

  12:7 (IST)

  നിർബന്ധിപ്പിച്ച് കടയടപ്പിക്കാൻ ശ്രമം; മഞ്ചേരിയിൽ സംഘർഷം

  മഞ്ചേരിയിൽ പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മിൽ സംഘർഷം. കടകൾ നിർബന്ധിച്ച് അടപ്പിക്കാൻ സമരാനുകൂലികൾ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.

  12:6 (IST)

  തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് മർദ്ദനം

  തിരുവനന്തപുരം തമ്പാനൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് സമരാനൂകൂലികളുടെ മർദ്ദനം. പൊലീസ് നോക്കി നിൽക്കെയാണ് ഓട്ടോറിക്ഷാ ഡ്രൈവറെ സമരാനൂകൂലികൾ മർദ്ദിച്ചത്

  11:0 (IST)

  ഇരിങ്ങാലക്കുടയിൽ കണ്ണൂർ-ആലപ്പി എക്സിക്യൂട്ടീവ് തടഞ്ഞു

  10:59 (IST)

  മലപ്പുറത്തും ട്രെയിൻ തടയൽ

  മലപ്പുറം പരപ്പനങ്ങാടിയിൽ എറണാകുളം-കണ്ണൂർ ഇൻറെർസിറ്റി എക്സ്പ്രസും തിരൂരിൽ നേത്രാവതി എക്സപ്രസും  അങ്ങാടിപ്പുറത്ത് ഷൊർണൂർ നിലമ്പൂർ പാസഞ്ചറും തടഞ്ഞു...

  10:58 (IST)

  കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിൽ  ജോലിക്കെത്തിയ ജീവനക്കാരെ തടയുന്നു 

  10:39 (IST)

  കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിൽ  ജോലിക്കെത്തിയ ജീവനക്കാരെ തടയുന്നു.
  മലപ്പുറം പരപ്പനങ്ങാടിയിൽ എറണാകുളം കണ്ണൂർ ഇൻറെർസിറ്റി എക്സ്പ്രസും തിരൂരിൽ നേത്രാവതി എക്സ്പ്രസും  അങ്ങാടിപ്പുറത്ത് ഷൊർണൂർ നിലമ്പൂർ പസഞ്ചറും തടഞ്ഞു.

  10:5 (IST)

  ഉത്തരേന്ത്യയിൽ ഭാഗികം

  ഉത്തരേന്ത്യയിൽ  ദേശീയ പണിമുടക്ക് ഭാഗികമാണ്. മെട്രോ നഗരങ്ങളെ പണിമുടക്ക് ബാധിച്ചിട്ടില്ല. എന്നാൽ ബീഹാറിലും ഒഡീഷയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പണിമുടക്ക് പൂർണ്ണമാണ്

  10:3 (IST)

  മലപ്പുറത്ത് പണിമുടക്ക് സമാധാനപരം

  മലപ്പുറത്ത് പണിമുടക്ക് സമാധാനപരമായി പുരോഗമിക്കുന്നു. കടകമ്പോളങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിക്കുന്നു. കെഎസ്ആർടിസി ബസുകളൊന്നും സർവ്വീസ് നടത്തുന്നില്ല. 

  9:26 (IST)
  തിരുനന്തപുരം: 15 മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ച് പൊതു പണിമുടക്ക്. KSRTCയും സ്വകാര്യബസുകളും നിരത്തിൽ ഇറങ്ങാതായതോടെ യാത്രാക്ലേശം രൂക്ഷമാണ്. രാവിലെ മുതൽ സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞതോടെ റെയിൽ ഗതാഗതത്തെയും പണമുടക്ക് ബാധിച്ചു. അതേസമയം പലയിടങ്ങളിലും കടകൾ തുറന്നു പ്രവർത്തിച്ചു. എന്നാൽ മലപ്പുറം മഞ്ചേരിയിൽ കടകൾ അടപ്പിക്കുന്നതിനുള്ള ശ്രമം സംഘർഷത്തിനിടയാക്കി. തിരുവനന്തപുരം തമ്പാനൂരിൽ ഓട്ടോഡ്രൈവർക്ക് മർദനമേറ്റു. എന്നാൽ ഉത്തരേന്ത്യയിൽ പണിമുടക്ക് ഭാഗികമാണ്. മെട്രോ നഗരങ്ങളെയും പണിമുടക്ക് ബാധിച്ചില്ല. ബീഹാർ, ഒഡീഷ, തുടങ്ങിയ സംസ്ഥാനങ്ങളെ പണിമുടക്ക് ബധിച്ചു.

  തത്സമയവിവരങ്ങൾ ചുവടെ...
  )}