• HOME
  • »
  • NEWS
  • »
  • kerala
  • »
  • Nationwide Strike | പൊതു പണിമുടക്ക്: സംസ്ഥാനത്ത് റേഷൻ കടകൾ ഞായറാഴ്ച പ്രവർത്തിക്കും

Nationwide Strike | പൊതു പണിമുടക്ക്: സംസ്ഥാനത്ത് റേഷൻ കടകൾ ഞായറാഴ്ച പ്രവർത്തിക്കും

പണിമുടക്ക് റേഷന്‍ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Ration-Shop

Ration-Shop

  • Last Updated :
  • Share this:
    തിരുവനന്തപുരം: രണ്ടു ദിവസത്തെ ദേശവ്യാപക പണിമുടക്ക് (Nationwide Strike) കണക്കിലെടുത്ത് സംസ്ഥാനത്ത് റേഷന്‍ കടകള്‍ (Ration Shops) ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച്‌ 28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല. ഇതുകാരണമാണ് റേഷൻ കടകൾ ഞായറാഴ്ച തുറക്കുന്നത്. റേഷൻ കടകൾ ഞായറാഴ്ച പ്രവർത്തിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു.

    മാര്‍ച്ച്‌ 28, 29 ദിവസങ്ങളില്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് തൊഴിലാളി യൂണിയനുകള്‍. ഗതാഗതം, ബാങ്ക്, കൃഷി തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളാണ് പണി മുടക്കുന്നത്. എന്നാല്‍ ഇത് റേഷന്‍ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

    ദേശീയ പണിമുടക്ക്: അവശ്യ സര്‍വീസുകള്‍ ക്രമീകരിച്ച്‌ കെഎസ്‌ആര്‍ടിസി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 28, 29 തീയതികളില്‍ പൊതുപണിമുടക്ക് (National Strike) നടക്കുന്ന സാഹചര്യത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്‌ആര്‍ടിസി (KSRTC) എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ ക്രമീകരിക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

    ജീവനക്കാരുടെ ലഭ്യത അനുസരിച്ച്‌ പൊലീസ് സഹായത്തോടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ മറ്റ് പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഞായറാഴ്ച സാധാരണയില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തും പണിമുടക്ക് കഴിയുന്ന മാര്‍ച്ച്‌ 30 ബുധനാഴ്ച പരമാവധി സര്‍വീസുകളും അഡീഷണല്‍ സര്‍വീസുകളും ആവശ്യാനുസരണം ഏര്‍പ്പെടുത്തും.

    യാത്രക്കാര്‍ക്ക് പരമാവധി യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. ഇന്ന് മാത്രം സംസ്ഥാനത്ത കെഎസ്‌ആര്‍ടിസി 3909 സര്‍വീസുകളാണ് നടത്തിയത്. സാധാരണ നടത്തുന്ന സര്‍വീസുകളേക്കാള്‍ 700-ൽ ഏറെ ഇന്ന് മാത്രം നടത്തി.

    കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷന്‍ മാര്‍ച്ച്‌ 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന്‌ ആഹ്വാനം ചെയ്തത്.

    Also Read- സംസ്ഥാനത്ത് മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

    തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ ആറു ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖല സ്വകാര്യവല്‍ക്കരണവും ദേശീയ ആസ്തി വില്‍പനയും നിര്‍ത്തിവെക്കുക, കോവിഡിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായ നികുതിയില്ലാത്തവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ദ്ധിപ്പിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 28നും 29നും പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരളത്തില്‍ നിന്ന് 22 തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകും.
    Published by:Anuraj GR
    First published: