തലശ്ശേരി ഗുണ്ടര്‍ട്ട് ബംഗ്ലാവിലെ ലൈബ്രറിയിലേക്ക് 19.5 ലക്ഷം രൂപയുടെ പുസ്തകം നല്‍കാനൊരുങ്ങി ജര്‍മന്‍ വനിത

പുസ്തകങ്ങള്‍ ഷെല്‍ഫുകള്‍ക്കല്ല. വായനയെ സ്‌നേഹിക്കുന്നവരാണ് അതിന്റെ ഉടമകള്‍

news18
Updated: March 10, 2019, 3:51 PM IST
തലശ്ശേരി ഗുണ്ടര്‍ട്ട് ബംഗ്ലാവിലെ ലൈബ്രറിയിലേക്ക് 19.5 ലക്ഷം രൂപയുടെ പുസ്തകം നല്‍കാനൊരുങ്ങി ജര്‍മന്‍ വനിത
muller
  • News18
  • Last Updated: March 10, 2019, 3:51 PM IST
  • Share this:
തലശ്ശേരി: ഗുണ്ടര്‍ട്ട് ബംഗ്ലാവിലെ ലൈബ്രറിയിലേക്ക് 19.5 ലക്ഷം രൂപയുടെ പുസ്തകം നല്‍കാനൊരുങ്ങി ജര്‍മന്‍ വനിത. തന്റെ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും നല്‍കുമെന്ന് ഡോ. മേരി എലിസബത്താണ് വ്യക്തമാക്കിയത്.

'പുസ്തകങ്ങള്‍ ഷെല്‍ഫുകള്‍ക്കല്ല. വായനയെ സ്‌നേഹിക്കുന്നവരാണ് അതിന്റെ ഉടമകള്‍' മേരി എലിസബത്ത് പറയുന്നു. അതുകൊണ്ട് തന്നെയാണ് തന്റെ സ്വകാര്യ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും വായനാശീലമുള്ള കേരളത്തിന് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്റെ കൈയ്യിലുള്ള കൂടുതല്‍ പുസ്തകങ്ങളും ജര്‍മന്‍ ഭാഷയിലുള്ളതാണെന്നും അതുകൊണ്ടാണ്

ഗുണ്ടര്‍ട്ട്ബംഗ്ലാവിലെ ലൈബ്രറിയിലേക്ക് തന്റെ പതിനായിരം പുസ്തകങ്ങളും നല്‍കുന്നതെന്നും മേരി എലിസബത്ത് പറയുന്നു.

Also Read:  ജലീലിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: റവല്യൂഷണറിയൂത്ത്

ജര്‍മ്മനിയില്‍ സ്റ്റുട്ട്ഗര്‍ട്ട് മീഡിയ യൂനിവേഴ്‌സിറ്റിയിലെ അധ്യാപികയായ മേരി എലിസബത്ത് രണ്ട് വര്‍ഷം മുമ്പാണ് ആദ്യമായി ഇന്ത്യയില്‍ വന്നത്. പത്രപ്രവര്‍ത്തക കൂടിയായിരുന്ന മേരി എലിസബത്ത് ഡിജിറ്റല്‍ മാധ്യമ രംഗത്തെ ഗവേഷകയാണ്.

First published: March 8, 2019, 9:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading